HOME
DETAILS

വിദേശത്തുനിന്നെത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ജാഗ്രതക്കുറവുണ്ടായി

  
backup
March 27 2020 | 20:03 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b5%e0%b4%b0
 
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കിണഞ്ഞു ശ്രമിക്കുമ്പോഴും വിദേശത്തുനിന്ന് രാജ്യത്തെത്തിയവരെ നേരാംവണ്ണം പരിശോധനയ്ക്കു വിധേയമാക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടണ്ടായെന്ന് കേന്ദ്രം. കൊവിഡ് ക്രൈസിസ് മാനേജ്‌മെന്റിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥസംഘത്തിന്റെ തലവനും കാബിനറ്റ് സെക്രട്ടറിയുമായ രാജീവ് ഗൗബ ഇന്നലെ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് ഇത് വ്യക്തമാക്കുന്നത്. 
കഴിഞ്ഞ രണ്ടു മാസത്തിനിടെ 15 ലക്ഷത്തിലേറെ പേര്‍ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിയതായി കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ഇവരില്‍ പലരും പരിശോധനയ്ക്കു വിധേയരായിട്ടില്ലെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നതെന്നു പറയുന്ന അദ്ദേഹം, ഇത്തരക്കാരെ ഉടന്‍ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനുവരി 18 മുതല്‍ വിദേശയാത്രികരെ പരിശോധയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശിച്ചിരുന്നതായി കത്തില്‍ പറയുന്നു. 
മാര്‍ച്ച് 23വരെ 15 ലക്ഷത്തിലേറെ പേര്‍ ഇത്തരത്തില്‍ വിദേശത്തുനിന്നെത്തിയതായാണ് കണക്ക്. എന്നാല്‍, ഇത്രയും പേര്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പരിശോധനയ്ക്കു വിധേയരായിട്ടില്ല. ഇത്തരം വീഴ്ചകള്‍ കൊവിഡിന്റെ പകര്‍ച്ച തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ സ്‌ക്രീനീങ് ഏര്‍പ്പെടുത്താന്‍ ജനുവരി 18 മുതലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാ വിമാന സര്‍വീസുകളും ഈ മാസം  23 നുള്ളില്‍ നിര്‍ത്തിവച്ചിരുന്നു. 
അതുവരെ ഏതാണ്ട് 15 ലക്ഷംപേര്‍ ഇന്ത്യയിലേക്ക് വന്നെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ കണക്കുകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കണക്കുകളില്‍ അതിനെക്കാള്‍ കുറവ് ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 
ഇതിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  25 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  38 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago