കൊട്ടിയൂര്‍ പീഡനക്കേസ്: ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. കണ്ണൂരിലെ കൊട്ടിയൂരില്‍ 16 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസിലെ പ്രതിയായ ഫാ. റോബിന് വടക്കുംചേരി നല്കിയ ജാമ്യാപേക്ഷ തള്ളിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 2017 ഫെബ്രുവരി 27 നാണ് കേസില്‍ പൊലിസ് ഫാ. റോബിനെ അറസ്റ്റ് ചെയ്തത്.
ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം നല്‍കണമെന്നും ജാമ്യഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന് ഇതിനെ എതിര്‍ത്തു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
സ്വന്തം കുറ്റം മറച്ചുവെക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയാക്കാന്‍ ഇയാള്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പ്രസവിച്ച കുട്ടിയുടെ ഡി.എന്‍.എ ടെസ്റ്റില്‍ ഫാ. റോബിനാണ് പിതാവെന്ന് തെളിഞ്ഞെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഈ വാദങ്ങള്‍ കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."