HOME
DETAILS
MAL
ഇറക്കുമതിയില്‍ നിന്ന് കയറ്റുമതിയിലേക്ക് ഇന്ത്യ; വൈദ്യുതി കയറ്റു മതി വര്‍ധിച്ചതായി റിപ്പോര്‍ട്ട്
backup
March 29 2017 | 09:03 AM
ന്യൂഡല്‍ഹി: വൈദ്യുതി ഇറക്കുമതി ചെയ്തിരുന്ന രാജ്യം എന്നതില്‍ നിന്ന് കയറ്റുമതിയിലേക്കുയര്ന്ന് ഇന്ത്യ. ഈ വര്‍ഷം ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര് എന്നീ രാജ്യങ്ങളിലേക്ക് 5,798 മില്യണ്‍ യൂനിറ്റ് വൈദ്യുതി കയറ്റി അയച്ചതായി കേന്ദ്ര വൈദ്യുതി അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കുമുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ യഥാക്രമം 2.8, 2.5 ഇരട്ടി വര്‍ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
2013 സപ്തംബറിലാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."