തിരുവമ്പാടി-പുല്ലൂരാംപാറ-മറിപ്പുഴ റോഡ് സര്‍വേ തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയില്‍-മറിപ്പുഴ റോഡ് സര്‍വേ തുടങ്ങി. നിലവിലുള്ള റോഡിന്റെ അതിരുകള്‍ അളന്നുതിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്. ഈ റോഡിന്റെ സമഗ്രവികസനത്തിന്റെ ഭാഗമായാണ് സര്‍വേ.
നിലവിലുള്ള റോഡ് വികസനത്തിന് ഭൂമി വിട്ടുതരണമെങ്കില്‍ മതിയായ നഷ്ട്ടപരിഹാരം ഉറപ്പുനല്‍കാതെ വീതി കൂട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ഭൂവുടമകളുടെ ആക്ഷന്‍ കമ്മിറ്റി രംഗത്ത് വന്നിരുന്നു. ഇതിന്നെതിരേ ഹൈക്കോടതിയില്‍ കേസ് വരികയും അളന്നുതിട്ടപ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തെങ്കിലും വൈകുന്നതിനെതിരേ പൊതുതാല്പര്യാര്ഥം സൗപര്‍ണിക ക്ലബ് നല്കിയ കേസിലാണ് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്.
തിരുവമ്പാടി പെരുമാലിയില്നിന്ന് ആരംഭിച്ച സര്‍വേ നടപടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എന്‍ജിനിയര്‍ സുരേഷ് ബാബു, താലൂക്ക് സര്‍വേയര്‍ ബാബുരാജ്, വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പൊതുപ്രവര്‍ത്തകരായ ജോളി ജോസഫ്, ഗണേഷ് ബാബു, സുനില്‍ ഖാന്, സജി ഫിലിപ്പ്, ജിബിന്‍, ബേബി പെരുമാലിയില്‍, റിയാസ് അരിമ്പ്ര പങ്കെടുത്തു.
പത്തു മീറ്റര്‍ വീതിയില്‍ അളന്ന് കുറ്റിവയ്ക്കും എന്ന പ്രചാരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്ത് സംഘടിച്ച് എത്തിയെങ്കിലും നിലവിലുള്ള റോഡ് സര്‍വേ മാത്രമാണ് നടത്തുന്നതെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."