HOME
DETAILS

മുക്കുപണ്ട പണയം: 5.92 കോടി രൂപയുടെ തട്ടിപ്പു കണ്ടെത്തി

  
backup
July 02 2016 | 05:07 AM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%aa%e0%b4%a3%e0%b4%af%e0%b4%82-5-92-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa


കാസര്‍കോട്: ജില്ലയിലെ സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടിയ സംഭവത്തില്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വകുപ്പുതല പരിശോധന പൂര്‍ത്തിയായി. ജില്ലാ ബാങ്കുള്‍പ്പെടെ ജില്ലയിലെ 64 സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ 5.92 കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് കണ്ടെത്തി. നാലു കോടിയിലധികം രൂപയുടെ മുക്കുപണ്ടം കണ്ടെത്തിയ മുട്ടത്തൊടി സര്‍വിസ് സഹകരണ ബാങ്കിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പു നടന്നത്. മുട്ടത്തൊടി കൂടാതെ പനയാല്‍ സര്‍വിസ് സഹകരണ ബാങ്ക്, ചെമ്മനാട് സഹകരണ ബാങ്ക്, പെരുമ്പള സര്‍വിസ് സഹകരണ ബാങ്ക്, പിലിക്കോട് സര്‍വിസ് സഹകരണ ബാങ്ക്, മജ്ബയല്‍ അര്‍ബന്‍ കോ.ഓപ്പറേറ്റിവ് സൊസൈറ്റി, പെര്‍ഡാല സഹകരണ ബാങ്ക്, കുറ്റിക്കോല്‍ സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണു ക്രമക്കേട് കണ്ടെത്തിയത്. മുട്ടത്തൊടി, പനയാല്‍, പിലിക്കോട് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ 12 ജീവനക്കാരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
മൊത്തം എട്ടു ബാങ്കുകളിലാണ് മുക്കുപണ്ട പണയ തട്ടിപ്പു കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പു സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങള്‍ സഹകരണ വിഭാഗം ജോയിന്റ് രജിസ്ട്രാര്‍ക്കു പരിശോധന സംഘം കൈമാറി.
മുട്ടത്തൊടി ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ മുക്കുപണ്ട പണയ തട്ടിപ്പു നടത്തിയത് ജീവനക്കാരുള്‍പ്പെടെയുള്ളവരുടെ ഒത്താശയോടെയാണെങ്കില്‍ മറ്റിടങ്ങളില്‍ ബാങ്ക് അധികൃതരറിയാതെ മുക്കുപണ്ടങ്ങള്‍ പണയം വച്ചു പണം തട്ടുകയായിരുന്നു. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ എട്ടു സംഘങ്ങളാണ് ജില്ലയിലെ സഹകരണ ബാങ്കുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയത്. വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന മുട്ടത്തൊടി സര്‍വിസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടപണയ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലയിലെ ഇതര സഹകരണ ബാങ്കുകളിലും സഹകരണ വിഭാഗം പരിശോധന നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago