വീട്ടില്‍ മരിച്ച നിലയില്‍ കണ്ട 12കാരി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി
കരുനാഗപ്പള്ളി: ആറാംക്ലാസുകാരി കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പൊലിസ് പിടിയിലെന്നു സൂചന.
മരിച്ച കുട്ടിയുടെ അയല്‍വാസികളായ പൂജാരിയെയും ബന്ധുവിനെയുമാണ് പൊലിസ് ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലിസിനു മൊഴി നല്‍കി.
തിങ്കളാഴ്ച രാവിലെയാണ് 12 കാരിയെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മൃതദേഹത്തിന്റെ കാല്‍ മുട്ടുകള്‍ നിലത്തുകുത്തിയ നിലയിലായിരുന്നതിനാല്‍ മരണത്തില്‍ പൊലിസ് പ്രഥമദൃഷ്ട്യാ സംശയം പ്രകടിപ്പിച്ചിരുന്നു. കുട്ടി അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു കൂടുതല്‍ ദിവസങ്ങളും കഴിഞ്ഞിരുന്നത്. കുണ്ടറയില്‍ ആറാംക്ലാസുകാരി പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലിസ് അന്വേഷണം കാര്യക്ഷമമല്ലാതിരുന്നത് വിവാദമായിരുന്ന സാഹചര്യത്തില്‍ പഴുതടച്ച അന്വേഷണമാണ് ഇവിടെ പൊലിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."