ഐസൊലേഷനിലുള്ളവര്‍ക്ക് ഭക്ഷണത്തിന് അഞ്ചേക്കറിലെ പച്ചക്കറി നല്കി സി.പി ബാവ ഹാജി
എടപ്പാള്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും ലോക്ക് ഡൗണ്‍ മൂലം ഭക്ഷണം ലഭ്യമല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കും പച്ചക്കറി നല്കി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജി.
അഞ്ചേക്കര്‍ സ്ഥലത്ത് ബാവ ഹാജി നടത്തുന്ന പച്ചക്കറി കൃഷിയിലെ പച്ചക്കറികളാണ് വിട്ടുനല്‍കുന്നത്. വട്ടംകുളം പഞ്ചായത്ത് ഒരുക്കുന്ന കമ്യൂണിറ്റി കിച്ചനിലേക്കും പച്ചക്കറികള്‍ നല്‍കും.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ അഞ്ചു വര്‍ഷമായി അഞ്ചേക്കറിലധികം സ്ഥലത്ത് ബാവ ഹാജി പച്ചക്കറികള്പ്പടെ കൃഷി നടത്തുന്നുണ്ട്.വെള്ളരി, മത്തന്‍, വെണ്ടക്ക, ചീര, പയര്‍, പടവലം, മുരിങ്ങ, വഴുതന, കുമ്പളം, കപ്പ, ചെരങ്ങ തുടങ്ങിയ പച്ചക്കറികളും ചോളം, പൈനാപ്പിള്‍, മാംഗോസ്റ്റീന്‍, റംബൂട്ടാന്, വിദേശ ഉത്പന്നങ്ങളടക്കം വിവിധയിനം വാഴപ്പഴങ്ങള്‍, മാങ്ങ, തണ്ണിമത്തന് തുടങ്ങി പഴവര്‍ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്.
സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതോടൊപ്പം നാട്ടുകാര്‍ക്കും സൗജന്യമായും ഇവ നല്കുന്നു.
താന്‍ ചെയര്‍മാനായ മലബാര്‍ ഡന്റല്‍ കോളജിലെ കുട്ടികള്‍ക്ക് ഭക്ഷണം തയാറാക്കുന്നതിനും ബാവ ഹാജി പച്ചക്കറി നല്‍കിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."