നഴ്‌സിങ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍
നെടുമ്പാശ്ശേരി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍. അബൂദബിയില്‍ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.15 ഓടെയാണ് ഇയാള്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഇയാള്‍ക്കെതിരേ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പു നടത്തിയെന്ന കേസില്‍ മൂന്നാം പ്രതിയാണ് ഉതുപ്പ്.
തുടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെയായി വിദേശത്ത് കഴിയുകയായിരുന്നു. അല്‍ സറാഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ ഉതുപ്പ് വര്‍ഗീസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ നിരവധിപേരെ വഞ്ചിച്ചിരുന്നു. നിയമപ്രകാരം റിക്രൂട്ട്‌മെന്റ് സേവന ഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ 1,629 നഴ്‌സുമാരില്‍നിന്നു ശരാശരി 20 ലക്ഷം രൂപ വീതമാണ് അല്‍ സറഫാ ഏജന്‍സി നിയമനത്തിനായി ഈടാക്കിയത്.
നഴ്‌സുമാരില്‍ ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കുവൈത്തില്‍ ഇയാള്‍ക്കെതിരേ കേസൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."