HOME
DETAILS
MAL
കര്‍ണാടക പൊലിസ് അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞു; 70 കാരിയ്ക്ക് ദാരുണാന്ത്യം
backup
March 29 2020 | 05:03 AM
കാസര്‍കോട്: മംഗലാപുരത്തേക്ക് പോയ ആംബുലന്‍സ് കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞതിനെത്തുടര്‍ന്ന് വയോധിക ചികിത്സ കിട്ടാതെ മരിച്ചു. ഉദ്യാവരയിലെ ഫാത്തിമ(പാത്തുഞ്ഞി-70) ആണ് മരിച്ചത്.
കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്പോസ്റ്റില്‍ കര്‍ണാടക പൊലിസ് ആംബുലന്‍സ് തടയുകയായിരുന്നു. ഇതേതുടര്‍ന്ന് തിരികെ വീട്ടിലെത്തിച്ച സ്ത്രീ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്.
മംഗലാപുരത്തേക്ക് പോകുന്നതിനുള്ള വഴികളെല്ലാം കര്‍ണാടക മണ്ണിട്ട് അടച്ചിരിക്കുകയാണ്. ആംബുലന്‍സ് കടത്തിവിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കര്‍ണാടക പൊലിസ് കടത്തിവിടാന്‍ തയ്യാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."