HOME
DETAILS
MAL
ലാവ്ലിന് കേസ്; ആറിന് വാദം തുടരും
backup
March 30 2017 | 00:03 AM
കൊച്ചി: ലാവ്ലിന് കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ നല്കിയ റിവിഷന്‍ ഹരജിയില്‍ ആറിന് വാദം തുടരും. കേസിലെ പ്രതികളുടെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കേസില്‍ കുറ്റവിമുക്തരാക്കിയതിനെതിരേയാണു സി.ബി.ഐ ഹരജി നല്‍കിയിട്ടുള്ളത്. ഹരജിയില്‍ സി.ബി.ഐയുടെ വാദംപൂര്‍ത്തിയായിരുന്നു. നേരത്തെ പിണറായി വിജയനുവേണ്ടി സുപ്രിംകോടതി അഭിഭാഷകന് ഹരീഷ് സാല്‍വേയാണ് വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."