നിപാ: മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്
മലപ്പുറം: നിപാ വൈറസ് വ്യാപിക്കാതിരിക്കാന്‍ അതീവ ജാഗ്രതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനു രണ്ടായിരം പേഴ്‌സണല്‍ പ്രൊട്ടക്റ്റ് കിറ്റുകള്‍ എത്തി.
വൈറസ് ഭീതിയുള്ള സഹചര്യങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഈ വ്യക്തിഗത സംരക്ഷണ കവചം ഉപയോഗിക്കാം. പകര്‍ച്ചപ്പനിയും മറ്റുമായി എത്തുന്ന രോഗികളെ ആശങ്കയില്ലാതെ ശുശ്രൂഷിക്കുന്നതിന് ഇതു സംരക്ഷണമൊരുക്കും. മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്കുതലത്തില്‍ ജില്ലാ കലക്ടര്‍ അവലോകനം ചെയ്യും. വൈറസ് ആശങ്കയില്‍ ഒറ്റപ്പെട്ട 150 പേര്‍ക്കു സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, ജില്ലയിലെ നിപാ വൈറസ് ജാഗ്രതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ 10.30നു മന്ത്രി ഡോ. കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ അവലോകന യോഗം നടക്കും. മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് യോഗം നടക്കുക. ഇതില്‍ മുനിസിപ്പല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും മെഡിക്കല്‍ ഓഫിസര്‍മാരും പങ്കെടുക്കും.
കൂടുതല്‍ പ്രശ്‌നങ്ങളുള്ള മേഖലയിലെ ഡോക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കണം.
ജില്ലയില്‍ നിപാ വൈറസ് ബാധിച്ചു മരിച്ച മൂര്‍ക്കനാട് തടത്തില്‍തോട് വേലായുധന്‍, തെന്നല മണ്ണന്താനത്ത് ഷിജിത എന്നിവരുടെ കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചു ലക്ഷം രൂപവീതം ധനസഹായം കൈമാറി. മൂന്നിയൂര്‍ മേച്ചേരി ബിന്ദുവിന്റെ ബന്ധുക്കള്‍ക്കുള്ള തുക ഇന്നു മൈകാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."