സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനത്തിന്റെ സാധ്യത തള്ളാനാവില്ല: ഡോക്ടറുടെ കുറിപ്പോടെ മദ്യം ലഭ്യമാക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി കെ.ജി.എം.ഒ.എ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനസാധ്യത തള്ളിക്കളയാനാവില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ..ജി.എം.ഒ.എ. സംസ്ഥാനത്ത് ജലദോഷപ്പനി വര്‍ധിക്കുന്നത് സൂചനയായി കാണണം. ഇക്കാര്യത്തില്‍ ശാസ്ത്രീയപരിശോധന വേണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കൂടാതെ മദ്യത്തിന് ഡോക്ടര്‍മാറരുെ കുറിപ്പടിയനുസരിച്ച മദ്യം നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ അഭിപ്രായം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് കെ.ജി.എം.ഒ.എ പറഞ്ഞു. മദ്യാസക്തിമൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് മദ്യം നല്‍കുകയല്ല വേണ്ടതെമന്ന് സംഘടന ചുണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് കെ.ജി.എം.ഒ.എ മുഖ്യമന്തിക്ക് കത്തയച്ചു.ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കുന്നില്ല. പകരം അതിന് മറ്റു ചികിത്സാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അത്തരം ചികിത്സാ മാര്‍ഗങ്ങല്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്ന് കെ.ജി.എം.ഒ.എ പറഞ്ഞു.
മദ്യാസക്തിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാമെന്നാണ് എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന കരട് നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്‌സൈസ് ഓഫിസില്‍ നല്‍കണമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അത് ബീവറേജസിന് കൈമാറണമെന്നുമാണ് നിര്‍ദേശം.
സംസ്ഥാനത്ത ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിവറേജ് ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനുപിന്നാലെ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആത്മഹത്യകള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പോടെ മദ്യം ലഭ്യമാക്കുന്നത് പരിഗണനയില്‍ കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."