HOME
DETAILS
MAL
കെവിന്റെ കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് വിജയ് സാഖറെ
backup
June 01 2018 | 07:06 AM
കോട്ടയം: കെവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയബന്ധമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘത്തലവന് ഐ.ജി വിജയ് സാഖറെ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ കേസുമായി ബന്ധമൊന്നുമില്ല. ഇത് പ്രണയത്തിന്റെ പേരിലുള്ള കൊലപാതകമാണ്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരന്റെയും പിതാവിന്റെയും വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."