HOME
DETAILS

കൊവിഡ്-19 പ്രതിരോധത്തിനായി സഊദിയിൽ യൂണിവേഴ്‌സിറ്റികൾ പൂർണ്ണ സജ്ജം

  
backup
March 29 2020 | 12:03 PM

saudi-university-hospitals-equipped-for-virus-frontline-123

    റിയാദ്: രാജ്യത്ത് വ്യാപകമായി കൊണ്ടിട്ടിരിക്കുന്ന കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന് പൂർണ്ണ സഹായം നൽകി വിദ്യാഭ്യാസ മന്ത്രാലയം. യൂണിവേഴ്സിറ്റികൾക്ക് കീഴിലെ ആശുപത്രികളും കെട്ടിടങ്ങളും വിട്ടു നൽകിയാണ് വിദ്യാഭ്യാസ മന്ത്രാലയം പൂർണ്ണ പിന്തുണ നൽകുന്നത്. രാജ്യത്തെ വിവിധ സർവ്വകലാശാലകൾ ഏത് അടിയന്തിര ഘട്ടത്തിലും ആരോഗ്യ മന്ത്രാലയത്തെ സഹായിക്കാനായി പദ്ധതികളും  തയ്യാറാക്കിയിട്ടുണ്ട്. മുവ്വായിരത്തിലധികം ബെഡുകൾ സജ്ജീകരിച്ചതടക്കം വിവിധ മുൻകരുതലുകളാണ് സർവ്വകലാശാലകൾ സ്വീകരിച്ചത്.
   നിലവിൽ രാജ്യത്തെ കോവിഡ് -19 വൈറസ് ബാധിതരുടെ എണ്ണം 1203 ആണ്. എന്നാൽ സർവ്വകലാശാലകൾ മുവ്വായിരത്തിലധികം ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, മെഡിക്കൽ ക്വാറന്റൈനിനായി  ഇരുപത് യൂണിവേഴ്‌സിറ്റികൾ തങ്ങളുടെ 77 ലധികം കെട്ടിടങ്ങളും ഒഴിവാക്കി  കൊടുത്തിട്ടുണ്ട്. ഫെബ്രുവരി 1 മുതൽ എല്ലാ സർവകലാശാലകളുടേയും അടിയന്തര പദ്ധതികൾ അപ്‌ഡേറ്റ് ചെയ്യാനും ആശുപത്രികൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിക്കാനും വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിരുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് വക്താവ് താരിഖ് അൽ അഹ്‌മരി പറഞ്ഞു.
  നിലവിൽ സഊദിയിൽ ഞായറാഴ്ച്ച വരെ 1299 കൊറോണ വൈറസ് ബാധ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതിൽ 66 പേർ പൂർണ്ണ മോചിതരാവുകയും ചെയ്‌തു. ഇന്ന് നാല് പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കൊവിഡ് മരണം എട്ടായി ഉയർന്നിട്ടുണ്ട്. ഇതിനകം സഊദി ആരോഗ്യ മന്ത്രാലയം 51,000 വിപുലമായ ലബോറട്ടറി പരിശോധനകൾ നടത്തി. ജനസംഖ്യാ അനുപാതത്തിൽ ബന്ധപ്പെടുത്തുമ്പോൾ  ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തുന്ന ലോകത്തിലെ മികച്ച 10 രാജ്യങ്ങളിൽ ഏറ്റവും മുന്നിലാണ് സഊദി അറേബ്യയെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദ് അൽ ആലി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago