മെനുവില്‍ മാംസഭക്ഷണം ഇല്ല; പരാതിയുമായി അലിഗഢ് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍
ലക്നോ: ഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസ വിഭവങ്ങള്‍ ഒഴിവാക്കിയതിനെതിരെ പരാതിയുമായി അലിഗഢ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.സി സമീര്‍ ഉദൈന്‍ ഷാക്ക് വിദ്യാര്‍ഥികള്‍ പരാതി നല്കി. ഒരാഴ്ചയിലധികമായി ഹോസ്റ്റലില്‍ പച്ചക്കറി ഭക്ഷണം മാത്രമാണ് ലഭിക്കുന്നതെന്ന് വിദ്യാര്‍ഥി യൂനിയന്‍ നല്കിയ പരാതിയില്‍ പറയുന്നു. ആഴ്ചയില്‍ രണ്ടു ദിവസം മാംസ ഭക്ഷണംഎന്നതായിരുന്നു പതിവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
അറവുശാലകള്‍ക്കെതിരായ നടപടികളുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ട് പോവുന്നതിനിടെയാണ് പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേ സമയം ഇറച്ചിക്ക് വില കൂടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതരുടെ വാദം. ഇത് താത്ക്കാലികമാണെന്നും വില കുറഞ്ഞാല്‍ പഴയതു പോലയാവുമെന്നും സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആയിരക്കണക്കിന് അറവുശാലകളാണ് അടച്ച് പൂട്ടിയത്. ലൈസന്‍സ് ഇല്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ലൈസന്‍സുള്ള അറവുശാലകള്‍ വരെ അടച്ച് പൂട്ടിയതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."