HOME
DETAILS
MAL
ആറാട്ടുപുഴ പൂരം എട്ടര കോടി രൂപക്ക് ഇന്‍ഷൂര്‍ ചെയ്തു
backup
March 30 2017 | 17:03 PM
ആറാട്ടുപുഴ:ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ആറാട്ടുപുഴ പൂരം എട്ടര കോടി രൂപക്ക് ഇന്‍ഷുര്‍ ചെയ്തു.ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുടെ ആലുവയിലുള്ള ഡിവിഷനില്‍ ഓഫീസില്‍ നിന്നാണ് പൂരം ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചത്.
ഏപ്രില്‍ ഒന്ന് മുതല്‍ 10വരെയുള്ള ദിവസങ്ങളില്‍ 25 കിലോമിറ്റര്‍ ചുറ്റളവിനുളളില്‍ പൂരവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക.
പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് 6 കോടി രൂപക്കും പബ്ലിക് ലയബിലിറ്റി ഇന്‍ഷൂറന്‍സ് 2 കോടി രൂപക്കും പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ് 25 ലക്ഷം രൂപക്കും ആന ചമയം ഇന്‍ഷൂറന്‍സ് 25 ലക്ഷം രൂപക്കുമാണ് ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."