ഇന്തോനേഷ്യയില്‍ മുന്നൂറോളം മലയാളികള്‍ ദുരിതത്തില്‍
പയ്യോളി: കൊവിഡ് വ്യാപന ഭീതിക്കിടെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ മുന്നൂറോളം മലയാളികള്‍ ദുരിതത്തില്‍.
ഇവിടെ ജോലിചെയ്യുന്നവരും മറ്റുമാണ് ഇവര്‍. കൊവിഡിനെത്തുടര്‍ന്ന് ഇന്തോനേഷ്യയില്‍ 50 ഓളം പേര്‍ മരിച്ചിട്ടുണ്ട്. 800 ഓളം പേര്‍ പോസിറ്റീവാണ്.
ആയിരത്തോളം പേര്‍ നിരീക്ഷണത്തിലുമാണ്. വളരെ പരിതാപകരമായ അവസ്ഥയിലാണ് തങ്ങള്‍ കഴിയുന്നതെന്ന് ഇവിടെയുള്ള മലയാളികള്‍ പറയുന്നു. ആശുപത്രികളുടെ അവസ്ഥയും ദയനീയമാണ്. ധാരാളം രോഗികള്‍ എത്തുന്നുണ്ട്. ഇവര്‍ക്കാവശ്യമായ പരിശോധനയോ ടെസ്റ്റുകളോ നടക്കുന്നില്ല.
നിയന്ത്രണംവിട്ട വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും വാഹനങ്ങള്‍ റോഡിലൂടെ ചീറിപ്പായുന്ന അവസ്ഥയാണ്. സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളൊന്നും ഇവിടെ നടക്കുന്നില്ല.
രാജ്യത്ത് ഓഫിസുകളും ഫാക്ടറികളും നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്നതായിട്ടാണ് മലയാളികള്‍ കുറ്റപ്പെടുത്തുന്നത്.
എയര്‍ പോര്‍ട്ടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്താത്തതിനാല്‍ ധാരാളം ആളുകള്‍ രാജ്യത്ത് വരികയും പോകുകയുമാണ്.ഗവണ്‍മെന്റ് ഗൗരവത്തില്‍ കാര്യങ്ങളെ നോക്കിക്കാണുന്നില്ലെന്നാണ് മലയാളികളുടെ പരാതി.
ഇന്തോനേഷ്യയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എം.കെ മുനീര്‍ എം.എല്‍.എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."