വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു
നാഗലശ്ശേരി: നാഗലശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചരണ ജാഥ നടത്തി. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ദുര്‍ഭരണത്തിനും, അഴിമതിക്കും, സ്വജനപക്ഷപാതത്തിനും, വികസനമുരടിപ്പിനുമെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്നിന് നടത്തുന്ന ബഹുജന മാര്‍ച്ചിന് മുന്നോടിയായാണ് വാഹന പ്രചാരണ ജാഥ നടത്തിയത്. വാഹനപ്രചരണ ജാഥ സി.വി ബാലചന്ദ്രന്‍ നിര്‍വഹിച്ചു.
രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. രവി മാരാത്താണ് ജാഥ ക്യാപ്റ്റന്‍. കൂറ്റനാട് സെന്ററില്‍നിന്ന് ആരംഭിച്ച പ്രചാരണജാഥ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമേറ്റുവാങ്ങി പെരിങ്ങോട് സെന്ററില്‍ സമാപിച്ചു. സമാപന സമ്മേളനം വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാബു നാസര്‍. പി ബാലന്‍, പി. ബാലകൃഷ്ണന്‍, പി.എ വാഹിദ്, കെ.പി.എം ഷരീഫ്, തമ്പി കൊള്ളനൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."