ഫഌക്‌സിനു വിടനല്‍കി രാഷ്ട്രീയ പാര്‍ട്ടികള്‍
കണ്ണൂര്‍: പരിസ്ഥിതിയെ കാക്കാന്‍ ശ്രദ്ധേയമായ പ്രഖ്യാപനവുമായി ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടികള്‍. പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികളില്‍ ഫഌക്‌സുകള്‍ക്ക് ഒഴിവാക്കുമെന്നാണ് സംയുക്ത പ്രഖ്യാപനം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ജില്ലാതല പ്രഖ്യാപനം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നടത്തിയത്.
ജനങ്ങള്‍ക്കിടയില്‍ ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനം സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോര്‍പറേഷന്‍ പ്രദേശത്ത് ഇനിമുതല്‍ ഫഌക്‌സ് ബോര്‍ഡുകള്‍ അനുവദിക്കില്ലെന്നും ഉപയോഗിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ ഇ.പി ലത അറിയിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരും.
ജൂണ്‍ അഞ്ചിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടേത് ഉള്‍പ്പെടെയുള്ള ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കംചെയ്യും. ഫഌക്‌സിനു പകരം തുണി ഉപയോഗിക്കുമെന്ന ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനം മാതൃകയാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി.വി ഗോപിനാഥ്, പൊന്നമ്പത്ത് ചന്ദ്രന്‍, അന്‍സാരി തില്ലങ്കേരി, കെ. രാധാകൃഷ്ണന്‍, സി.പി ഷൈജന്‍, ബാബു ഗോപിനാഥ്, പി.പി ദിവാകരന്‍, ജോണ്‍സണ്‍ പി. തോമസ്, സി.വി ശശീന്ദ്രന്‍, രതീഷ് ചിറക്കല്‍, കെ.വി സലീം, അബ്ദുല്‍ റഷീദ്, ബര്‍മബാസ് ഫര്‍ണാണ്ടസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."