HOME
DETAILS

എന്‍.ടി.പി.സി സൗരോര്‍ജ വൈദ്യുതി ഉല്‍പാദനത്തിലേക്ക് നീങ്ങുന്നു

  
backup
March 30 2017 | 18:03 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%97%e0%b4%b0%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c-%e0%b4%b5%e0%b5%88%e0%b4%a6


ആലപ്പുഴ : നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ കായംകുളം പ്ലാന്റില്‍നിന്നും ഇനി മുതല്‍ സോളാര്‍ വൈദ്യൂതിയും ലഭിക്കും. ഇതു സംബന്ധിച്ചുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായി ജനറല്‍ മാനേജര്‍ കുനാല്‍ ഗുപ്ത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 100 കിലോ വാട്ട് സൗരോര്‍ജ വൈദ്യൂതിയാണ് എന്‍ ടി പി സി ഉല്‍പാദിപ്പിച്ചു വരുന്നത്. ഇത് 175 മെഗാവാട്ടായി ഉയര്‍ത്തും. നിലവിലുളള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇതു സാധ്യമാക്കാന്‍ കഴിയുമെന്നും ഗുപ്ത പറഞ്ഞു. ചെന്നൈയില്‍നിന്നുളള സിപ്റ്റ് എന്ന കമ്പനിക്കാണ് ഇതിന്റെ മേല്‍നോട്ടം. സൗരോര്‍ജ പാനലുകളെ ഉദ്ദീവിപ്പിക്കുന്നതിനായി ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ 740 പ്രധാന ഫ്‌ളോട്ടിങ്ങുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
എന്‍.ടി.പി.സിയുടെ അവശേഷിക്കുന്ന ഭൂമിയും ജല മേഖലയും പ്രയോജനപ്പെടുത്തി കൂടുതല്‍ സൗരോര്‍ജ പ്‌ളാന്റുകള്‍ സ്ഥാപിക്കാനുളള തീരുമാനം സര്‍ക്കാരിനെയും എന്‍.ടി.പി.സി ദേശീയ ഏജന്‍സിയെയും അറിയിച്ചിട്ടുണ്ട്.പ്ലാന്റിലെ നിലവിലുളള സംവിധാനങ്ങള്‍ ഉപയോഗപെടുത്തി വിലകുറഞ്ഞ വൈദ്യൂതി ഉല്‍പാദിപ്പിക്കുന്നത് വിഷമകരമാണ്.
അതുക്കൊണ്ടുതന്നെ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യൂതി നല്‍കുവാന്‍ കഴിയാതെ വരുന്നത്. മാത്രമല്ല താരതമ്യേന നാഫ്ത ഉപയോഗിച്ച് ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യൂതിക്ക് വില കൂടുതല്‍ നല്‍കേണ്ടിവരുന്നത് തിരിച്ചടിയാകുന്നുണ്ട്. അതേസമയം എന്‍ ടി പി സി നിലയം കായംകുളത്തുനിന്നും മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്.
ഇത്തരത്തിലുളള യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. കമ്പനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നൂറുകണക്കിന് നിര്‍ധനര്‍ക്കു പ്രയോജനപ്പെടുന്നതായി മാനേജുമെന്റ് അറിയിച്ചു.
പളളിപാട് കുടിവെളള പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി കഴിഞ്ഞു. ഇവിടുത്തെ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ശുദ്ധജല ലഭ്യതയ്ക്കായി ആര്‍.ഒ പ്ലാന്റുകള്‍ സ്ഥാപിക്കും. അമ്പലപ്പുഴ ജങ്ഷനില്‍ ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ് എന്‍.ടി.പി.സിയുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചിട്ടുളളത്.
കൂടാതെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണം, നോട്ടുബുക്ക് വിതരണം,ലഹരി വിരുദ്ധ കാമ്പയിനുകളിലും നടത്തുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ജീവനകാരുണ്യ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തോമസ് വര്‍ക്കി, കെ എം രാമകൃഷ്ണന്‍, കൃഷ്ണകുമാര്‍, സുബിഷ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago