സസ്യ ആരോഗ്യ ക്ലിനിക്ക്- ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 'ആത്മ' കാസര്‍കോടിന്റെയും അജാനൂര്‍ പഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സസ്യ ആരോഗ്യ ക്ലിനിക്, ഇക്കോഷോപ്പ് എന്നിവയുടെ ഉദ്ഘാടനവും പരിശീലന ക്ലാസും നടന്നു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷനായിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സജനിമോള്‍ പദ്ധതിയെ കുറിച്ചു വിശദീകരിച്ചു.
കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ നമ്പീശന്‍ വിജയേശ്വരി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ ഗംഗാധരന്‍, കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ വര്‍ഗീസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.എം സൈനബ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, അജാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍, അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എം സതി, പൊക്ലന്‍, എ. ദാമോദരന്‍, മൂലകണ്ടം പ്രഭാകരന്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം. ശ്രീനിവാസന്‍, അഡ്വ. സി.വി ദാമോദരന്‍, എ.കെ സുരേഷ്, അജാനൂര്‍ കൃഷി ഓഫിസര്‍ പി.വി ആര്‍ജിത, കൃഷി അസിസ്റ്റന്റ് കെ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."