റമദാന് വിപണിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നാടും നഗരവും ഗതാഗതക്കുരുക്കില്‍
ഒലവക്കോട്: റമദാന് മൂന്നാംപത്തിലേക്ക് പ്രവേശിച്ചതോടെ നാടും നഗരവും തിരക്കിലമര്‍ന്നു തുടങ്ങി. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുള്ള റോഡുകളായ കോര്‍ട്ട് റോഡ്, ജി.ബി റോഡ്, ടി.ബി റോഡ്, സ്റ്റേഡിയം റോഡ് എന്നിവിടങ്ങള്‍ക്കും മൊത്ത വ്യാപാരസ്ഥാപനങ്ങളുള്ള ബി.ഒ.സി റോഡിലും മാര്‍ക്കറ്റ് റോഡിലും രാത്രി വൈകിയും വാഹനങ്ങളുടെയും പര്‍ച്ചെയ്സ് ചെയ്യാന്‍ എത്തുന്നവരുടെയും തിരക്കുവര്ദ്ധിച്ചിരിക്കുകയാണ്.
പൊതുവേ ഗതാഗതക്കുരുക്ക് തീരാശാപമായ നഗരത്തില്‍ സീസണുകളില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നിയമപാലകര്‍ ഏറെ പാടുപെടേണ്ടിവരും. തകര്‍ന്നടിഞ്ഞ നടപ്പാതകളും മഴപെയ്താല്‍ വെള്ളക്കെട്ടു നിറയുന്ന റോഡുകളും നോക്കുകുത്തികളായ സിഗ്നലുകളും കാലങ്ങളായി നഗരത്തിലെത്തുന്നവര്‍ക്ക് ദുരിതം വിതയ്ക്കുകയാണ്. വന്‍കിട സ്ഥാപനങ്ങളില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങളുണ്ടെങ്കലും ചെറുകിട സ്ഥാപനങ്ങളുള്ള ജി.ബി റോഡ്, കോര്‍ട്ട് റോഡ് എന്നിവടങ്ങളില്‍ അനധികൃത പാര്‍ക്കിംഗും വാഹനയാത്രകളെ ദുഷ്കരമാക്കുന്നു. റമദാനുമുമ്പേതന്നെ ചില വന്‍കിട സ്ഥാപനങ്ങളില്‍ ഓഫറുകള്‍ നല്കി ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നു. വസ്ത്ര വ്യാപാരങ്ങള്ക്കുപുറമെ ഫാന്‍സി ഷോപ്പുകളില്‍ തിരക്കുവര്ദ്ദിച്ചുവരുകയാണ്. റമദാന് ഓഫറുകള്‍ നല്കി മറ്റു സ്ഥാപനങ്ങളും നാളുകളായി രംഗത്തുണ്ട്.
ഇടപാടുകാരുടെ പര്ച്ചെയ്സിനനുസരിച്ച് ഗിഫ്റ്റ് കൂപ്പണുകളും മറ്റുമായി വ്യാപാരസ്ഥാപനങ്ങള്‍ മത്സരരംഗത്തുണ്ട്. സീസണില്‍ പതിവിലും കൂടുതലായി ആളുകള്‍ എത്തുമെന്നിരിക്കെ മിക്ക സ്ഥാപനങ്ങളിലും കൂടുതല്‍ തൊഴിലാളികളുമായി വ്യാപാര സ്ഥാപനങ്ങള്‍ നേരത്തെ സജ്ജമായിരുന്നു. നഗരത്തില്‍ നിന്നുള്ളവര്‍ക്കു പുറമെ പരിസര പ്രദേശങ്ങളായ ചിറ്റൂര്‍, കൊല്ലങ്കോട്, മണ്ണാര്‍ക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളില്‍ നിന്നും നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലേക്ക് പര്ച്ചെയ്സിനെത്തുന്നവര് ധാരാളമാണ്. നഗരത്തിലെ പ്രധാന റോഡുകളില്‍ ഇപ്പോഴും മഴപെയ്താല്‍ വെള്ളക്കെട്ടിലാണ്. ചെറുകിട സ്ഥാപനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഇല്ലാത്തതാണ് പ്രധാനമായും നഗരത്തില്‍ ഗതാഗതക്കുരുക്ക് തീര്‍ക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി പേ-പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് വാഹനങ്ങളുമായെത്തുന്നവര്‍ക്ക് ആശ്രയമായിട്ടുള്ളത്. ഇതിനുപുറമെ നഗരത്തിലെ ചില മാളുകളിലെത്തുന്നവര്ക്കും വാഹനത്തിന് പാര്‍ക്കിംഗ് ഫീ ഈടാക്കുന്നതായി ആക്ഷേപങ്ങളുയരുന്നുണ്ട്. നഗരത്തില്‍ അടുത്തിടെയായി വ്യാപാരസ്ഥാപനങ്ങളില്‍ മോഷണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മിക്ക സ്ഥാപനങ്ങളിലും സുരക്ഷാക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാലും തിരക്കുനിടയില് മോഷണങ്ങള്‍ വര്‍ദ്ധിക്കുമെന്നതിനാല്‍ വരുന്നവര്‍ ജാഗരൂകരാകണമെന്നാണ് പൊലിസിന്റെ നിര്‍ദ്ദേശം.
പൊരുന്നാളിന് ഇനി നാളുകള്‍ മാത്രം ബാക്കിയിരിക്കെ വ്യാപാരസ്ഥാപനങ്ങളില്‍ തിരക്കുവര്ദ്ധിച്ചതോടെ രാത്രിവൈകിയാണ് മിക്ക സ്ഥാപനങ്ങളും അടക്കുന്നത്. കൂടുതല്‍ ഡിസൈനുകളും മോഡലുകളുമായി വ്യാപാര സ്ഥാപനങ്ങള്‍ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ നാടും നഗരവും ഇപ്പോള്‍ തന്നെ പെരുന്നാളിന്റെ ഉത്സവ ലഹരിയിലാണ്. പുത്തനുടുപ്പും, ചെരിപ്പും ആഭരണങ്ങളുമൊക്കെ വാങ്ങി ഒരിക്കല്‍ കൂടി പെരുന്നാളിനെ ആഘോഷപൂര്‍വ്വം വരവേല്‍ക്കാനുള്ള തിരക്കിലാണ് വിശ്വാസികള്‍.
ചാനല്‍ റിപ്പോര്‍ട്ടര്‍ ചമഞ്ഞ് കാമറ തട്ടിപ്പ് നടത്തിയ കേസില്‍ മുഴുവന്‍ കാമറകളും കണ്ടെത്തി
പാലക്കാട്: ടി.വി ചാനല്‍ റിപ്പോര്‍ട്ടറാണെന്ന് വിശ്വസിപ്പിച്ച് നഗരത്തിലെ സ്റ്റുഡിയോയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വില വരുന്ന രണ്ട് വിഡീയോ കാമറകള്‍, ഒരു സ്റ്റില്‍ കാമറ എന്നിവ വാടക്കെടുത്ത് മുങ്ങിയ കേസില്‍ അറസ്റ്റിലായ കൃഷ്ണപ്രസാദില് നിന്ന് മുഴുവന്‍ കാമറകളും കണ്ടെത്തി. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി മധുരയില്‍ കൊണ്ട് പോയി തുടര്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ വില്‍പ്പന നടത്തിയ മൂന്ന് കാമറകള്‍ പൊലിസ് കണ്ടെടുത്തത്. പ്രതിക്കെതിരെ പലഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പരാതി വരുകയാണ്. തിരുവനന്തപുരത്ത് അഞ്ചോളം തട്ടിപ്പ് പരാതികള്‍ നിലവിലുണ്ട്. കൂടാതെ കോയമ്പത്തൂരിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി തമിഴ്നാട് പൊലിസ് അറിയിച്ചു. തുടരാന്വേഷണത്തിന് കോയമ്പത്തൂര്‍ പൊലിസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടൗണ്‍ നോര്‍ത്ത് സി.ഐ കെ. ആര് ബിജു, എസ്.ഐ ടി.സി മുരുകന്, എസ്.സി.പി.ഒ വിശ്വനാഥന്, ക്രൈം സക്വാഡ് അംഗങ്ങളായ കെ നന്ദകുമാര്‍, ആര് കിഷോര്‍, കെ അഹമ്മദ് കബീര്‍, ആര് വിനീഷ്, ആര് രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."