HOME
DETAILS
MAL
യുവതിയെ തലക്കടിച്ചുള്ള മോഷണശ്രമം; കെട്ടിചമച്ചതെന്ന് പൊലിസ്
backup
July 02 2016 | 07:07 AM
പട്ടാമ്പി: കഴിഞ്ഞ ദിവസം ഓങ്ങല്ലൂര്‍ കൊളളിപറമ്പ് സ്വദേശിനിയുടെ തലക്കടിച്ച് മൂന്ന് പവനോളം വരുന്ന മാല മോഷ്ടിച്ച വാര്‍ത്ത യുവതി കെട്ടിച മച്ചതാണന്ന് തെളിഞ്ഞു. ഭര്‍ത്താവ് വിദേശത്തേക്ക് പോകാതിരിക്കാനാണ് ഇത്തരത്തിലുളള നാടകം കളിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യുവതി മൊഴി നല്കി. മോഷണം പോയ മാല സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തു.
പാലക്കാട് ജില്ലാ പൊലിസ് മേധാവി ശ്രീനിവാസ്, ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി സുനീഷ് കുമാറിന്റെ നേത്യത്വത്തില്‍ പട്ടാമ്പി സി.ഐ പി.എസ് സുരേഷ്, എസ്.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐ കോള കൃഷ്ണന്, ക്രൈം സ്ക്വാഡ് എ.എസ്.ഐ സലാം, ജലീല്‍, ബിജു, രാജീവ് ഷാജഹാന്, സി.പി.ഒ ബിജു, രജീഷ്, വനിതാ പൊലിസുമാരായ രജിത, സുഭാഷിണി എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."