തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തിന്റെ ഉത്തരവാദിത്വം ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവെക്കാനാവില്ല. ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ കെ.എസ്.യു ജന്മദിന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായിതന്നെ പ്രവര്‍ത്തിച്ചു. തോല്‍ക്കുമ്പോള്‍ വിമര്‍ശിക്കുകയും വിജയിക്കുമ്പോള്‍ ആഹ്ലാദിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ.എസ്.യു രംഗത്തെത്തി. സംഘടനാതലത്തില്‍ അടിമുടി അഴിച്ചുപണി വേണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍്റ് അഭിജിത്ത് ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നറിയിപ്പായി കാണണം. പരാജയത്തില്‍ നിന്നും നേതാക്കള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അഭിജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."