HOME
DETAILS
MAL
കര്‍ഷകര്‍ സായാഹ്ന ധര്‍ണ നടത്തി
backup
March 30 2017 | 20:03 PM
വെള്ളമുണ്ട: വരള്‍ച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്ര സഹായം അനുവദിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക, കേരളത്തിനര്‍ഹമായ റേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കര്‍ഷകസംഘം പനമരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട എട്ടേനാലില്‍ സായാഹ്ന ധര്‍ണ നടത്തി. കര്‍ഷക സംഘം ജില്ലാ ജോ.സെക്രട്ടറി കെ.എം വര്‍ക്കി മാസ്റ്റര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട വില്ലേജ് സെക്രട്ടറി ശശിധരന് അധ്യക്ഷനായി. കെ.എസ്.കെ.ടി.യു വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ.എ മോഹനന് മാസ്റ്റര്‍, കര്‍ഷക സംഘം ഏരിയ ട്രഷറര്‍ വേണു മുള്ളോട്ട്, ഏരിയ സെക്രട്ടറി എ ജോണി, ഏരിയ പ്രസിഡന്റ് ജസ്റ്റിന് ബേബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."