കൊവിഡ് 19: സഊദിയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 2500 ലധിം പേർ സ്വഭവനങ്ങളിലേക്ക് തിരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: രാജ്യത്ത് നിരീക്ഷണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന രണ്ടായിരത്തി അഞ്ഞൂറ് പേർ നിരീക്ഷണത്തിനു ശേഷം ആശുപതി വിട്ടതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലാബുകളില്‍ പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ സാധിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമടക്കം രോഗലക്ഷണങ്ങളുണ്ടായിരുന്നവരും ഇവരിലുണ്ട്.
വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരുടെയുമടക്കമുള്ള മെഡിക്കല്‍ സംഘത്തിന്റെ നിതാന്ത നിരീക്ഷണത്തിലായിരുന്ന ഇവരെ രോഗ ബാധയില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് സ്വഭാവനങ്ങളിലേക്ക് മടങ്ങാൻ അനുവദിച്ചതെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ലാബുകളില്‍ പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ സാധിച്ചത്.
കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വിമാന മാര്‍ഗം എത്തിയവരെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചായിരുന്നു ഹോട്ടലുകളിലേക്ക് മാറ്റിയത്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ വിവിധ ഹോട്ടലുകളിലും ഇസ്തിറാഹകളിലും അപാര്‍ട്ട്‌മെന്റുകളിലുമാണ് പതിനാലു ദിവസത്തെ ക്വാറന്റൈനിൽ ഇവർ കഴിഞ്ഞിരുന്നത്. ഹോട്ടലിന് പുറത്ത് നിന്ന് ആവശ്യമുള്ള സേവനങ്ങള്‍ മന്ത്രാലയം സൗകര്യപ്പെടുത്തിയിരുന്നു. റൂമുകളില്‍ സ്ഥാപിച്ച സ്‌ക്രീനിലൂടെയും പ്രത്യേക ഫോണ്‍ നമ്പറുകളിലൂടെയും അവരുടെ മാനസിക പിരിമുറുക്കം കുറക്കാനുതകുന്ന ബോധവത്കരണം നടത്തുകയും ചെയ്‌തിരുന്നു. ഏറ്റവും മുന്തിയ പരിചരണത്തിന് ആരോഗ്യമന്ത്രാലയത്തിനോട് നന്ദി പറഞ്ഞാണ് അധികൃതര്‍ ഒരുക്കിയ ബസുകളില്‍ ഇവർ സ്വഭാവനങ്ങളിലേക്ക് തിരിച്ചത്. ആരോഗ്യ മന്ത്രാലയം ഇവർക്ക് പ്രത്യേക ഗിഫ്റ്റുകളും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."