HOME
DETAILS

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടില്ല, ലോക്ക്ഡൗണ്‍ നടപ്പിലാക്കി- വിശദീകരണവുമായി മര്‍ക്കസ് നിസാമുദ്ദീന്‍

  
backup
March 31 2020 | 09:03 AM

national-markaz-nizamuddin-issues-clarification-2020

ന്യൂഡല്‍ഹി: കൊവിഡ് 19 നെ തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് തബ്‌ലീഗ് ജമാഅത്ത്. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി അടച്ചുപൂട്ടിയതും പിന്നാലെ കേന്ദ്രസര്‍ക്കാര്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും മൂലമാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചുപോകാന്‍ കഴിയാതിരുന്നതെന്നും തബ്‌ലീഗ് ജമാഅത്ത് പ്രസ്താവനയില്‍ അറിയിച്ചു.

പ്രയാസപ്പെട്ടാണെങ്കിലും മര്‍കസ് കമ്മിറ്റി കുറച്ചുപേര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കിയതായും ശേഷിച്ചവര്‍ക്ക് വേണ്ട ആരോഗ്യ മുന്‍കരുതലുകളോടെ താമസസൗകര്യം ഒരുക്കിയതായും പ്രസ്താവനയില്‍ പറയുന്നു.

 പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

100 വര്‍ഷത്തോളമായി തബ്‌ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമാണ് മര്‍കസ് നിസാമുദ്ദീന്‍. ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍/ തീര്‍ത്ഥാടകര്‍ 3-5 ദിവസത്തില്‍ കൂടാത്ത മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത പരിപാടികള്‍ക്കായി സ്ഥലത്തെത്തുന്നുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ പങ്കാളിത്തം പരിഗണിച്ച് എല്ലാ പ്രോഗ്രാമുകളും ഒരു വര്‍ഷം മുമ്പുതന്നെ തീരുമാനിക്കും.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2020 മാര്‍ച്ച് 22 ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍, മര്‍കസ് നിസാമുദ്ദീനില്‍ നടന്നുകൊണ്ടിരിക്കുന്ന പരിപാടി ഉടന്‍ നിര്‍ത്തലാക്കിയിരുന്നു. 2020 മാര്‍ച്ച് 21 ന് രാജ്യത്തുടനീളമുള്ള റെയില്‍ സര്‍വീസുകള്‍ പെട്ടെന്ന് റദ്ദാക്കിയതിനെത്തുടര്‍ന്ന്, സന്ദര്‍ശകരുടെ ഒരു വലിയ സംഘം മര്‍കസ് പരിസരത്ത് കുടുങ്ങി.

അതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി 2020 മാര്‍ച്ച് 31 വരെ ഡല്‍ഹി പൂട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. അതുവഴി നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഈ യാത്രക്കാര്‍ക്ക് റോഡ് ഗതാഗതം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. എന്നാലും മര്‍കസ് ഭരണകൂടത്തിന്റെ സഹായത്തോടെ, പതിനഞ്ചോളം സന്ദര്‍ശകര്‍ക്ക് ചെറിയ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി.

മാര്‍ച്ച് 23 ന് വൈകുന്നേരം പ്രധാനമന്ത്രി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടുപോയ സന്ദര്‍ശകരെ നിശ്ചിത മെഡിക്കല്‍ മുന്‍കരുതലുകളോടെ പാര്‍പ്പിക്കുകയല്ലാതെ മറ്റ് വഴികളിലില്ലായിരുന്നു.
2020 മാര്‍ച്ച് 24 ന് മര്‍കസ് പരിസരം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികളെത്തിയിരുന്നു. മര്‍കസ് അടച്ചുപൂട്ടല്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടിരിക്കുകയാണെന്നും 1500 ഓളം പേര്‍ കഴിഞ്ഞ ദിവസം പുറപ്പെട്ടതായും വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തോളം സന്ദര്‍ശകരെ മര്‍കസിലെത്തിച്ചതായും മറുപടി നല്‍കി.

ബാക്കിയുള്ളവരെ ഡല്‍ഹിക്ക് പുറത്തുള്ള സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് വാഹന പാസുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട എസ്.ഡി.എമ്മിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. രജിസ്ട്രേഷന്‍ നമ്പറുകളുള്ള 17 വാഹനങ്ങളുടെ ലിസ്റ്റുകളും ഡ്രൈവര്‍മാരുടെ പേരും അവരുടെ ലൈസന്‍സ് വിശദാംശങ്ങളും എല്‍ഡിക്ക് സമര്‍പ്പിച്ചുവെന്ന് ഇവിടെ സൂചിപ്പിക്കുന്നത് പ്രസക്തമാണ്. ഒറ്റപ്പെട്ട സന്ദര്‍ശകരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ എസ്.ഡി.എമ്മിന്റെ അനുമതിയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നു.

2020 മാര്‍ച്ച് 25 ന് തഹസില്‍ദാറും മെഡിക്കല്‍ സംഘവും മര്‍കസ് സന്ദര്‍ശിച്ചു. അവരുടെ പരിശോധനയ്ക്കും സന്ദര്‍ശകരുടെ പട്ടിക തയ്യാറാക്കുന്നതിനും പൂര്‍ണ്ണമായി സഹകരിച്ചു

2020 മാര്‍ച്ച് 26 ന് ലെഫ്റ്റനന്റ് എസ്ഡിഎം മര്‍കസ് നിസാമുദ്ദീന്‍ സന്ദര്‍ശിക്കുകയും കൂടുതല്‍ കൂടിക്കാഴ്ചയ്ക്ക് ഞങ്ങളെ വിളിക്കുകയും ചെയ്തു. സന്ദര്‍ശകരെക്കുറിച്ച് ഡിഎം അദ്ദേഹത്തെ അറിയിക്കുകയും ഞങ്ങള്‍ ക്രമീകരിച്ച വാഹനങ്ങള്‍ക്ക് വീണ്ടും അനുമതി തേടുകയും ചെയ്തു.

അടുത്ത ദിവസം, അതായത് 2020 മാര്‍ച്ച് 27 ന് ആറ് പേരെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.

2020 മാര്‍ച്ച് 28 ന് ലെഫ്റ്റനന്റ് എസ്ഡിഎം, ലോകാരോഗ്യസംഘടന എന്നിവരടങ്ങിയ സംഘം മര്‍കസ് സന്ദര്‍ശിക്കുകയും 33 പേരെ മെഡിക്കല്‍ പരിശോധനയ്ക്കായി രാജീവ് ഗാന്ധി കാന്‍സര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അതിശയകരമെന്നു പറയട്ടെ, അതേ ദിവസം തന്നെ മറ്റൊരു നോട്ടിസ് പുറപ്പെടുവിച്ചു.ലജ്പത് നഗറിലെ എസിപി ഓഫീസിലെ നോട്ടിസ് പ്രകാരം നിരോധന ഉത്തരവുകള്‍ ആവര്‍ത്തിക്കുകയും നിയമനടപടികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

കൊവിഡ് -19 ബാധിച്ച ആളുകള്‍ മര്‍കസില്‍ ഉണ്ടെന്ന് ആരോപിച്ച് 2020 മാര്‍ച്ച് 30 ന് (ഇന്നലെ) സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം പരന്നു. ചില മരണങ്ങള്‍ ഇതുമൂലം സംഭവിച്ചതായും പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി, ANI റിപ്പോര്‍ട്ട് ചെയ്തതുപോലെ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി മര്‍കസിന്റെ ഭരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചതായി അറിഞ്ഞു.

മേല്‍പ്പറഞ്ഞ വസ്തുതാ പരിശോധന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിന് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍, ശേഷിക്കുന്ന സന്ദര്‍ശകരെ പിരിച്ചുവിടുന്നതിനായി മര്‍കസ് നടത്തിയ സന്ദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, സഹകരണം എന്നിവയെക്കുറിച്ച് അധികാരികള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്ന് വിനീതമായി പ്രസ്താവിക്കുന്നു.

ഈ കാലത്തിനിടയില്‍ മര്‍കസ് നിസാമുദ്ദീന്‍ ഒരിക്കലും നിയമ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ദല്‍ഹിയിലെത്തിയ സന്ദര്‍ശകരോട് എല്ലായ്പ്പോഴും അനുകമ്പയോടും യുക്തിസഹമായും പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. തെരുവുകളില്‍ കറങ്ങിക്കൊണ്ടോ മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ അവരെ അനുവദിച്ചില്ല.

ഈ സ്ഥാപനത്തിനെ ക്വാറെൈന്റന്‍ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായി വിട്ടുതരാന്‍ തയ്യാറാണെന്ന് അധികാരികള്‍ക്ക് വിനയത്തോടെ ഉറപ്പുനല്‍കുന്നു. 100 വര്‍ഷക്കാലത്തിനിടക്ക് ഭരണകൂടവും അധികാരികളുമായും സഹകരിക്കുകയും എല്ലായ്‌പ്പോഴും നിയമവാഴ്ചയെ അക്ഷരത്തിലും ആത്മാവിലും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത കളങ്കമില്ലാത്ത ചരിത്രമാണ് മര്‍കസ് നിസാമുദ്ദീനുള്ളത്. കൊവിഡ്-19 വെല്ലുവിളിയിലും ഞങ്ങള്‍ അങ്ങിനെ തന്നെ ആയിരിക്കും. അവര്‍ നല്‍കുന്ന എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കും.


PRESS NOTE ISSUED BY MARKAZ NIZAMUDDIN DATED 31.03.2020

Markaz Nizamuddin is the international headquarters of Tabilghi Jamaat for close to 100 years. Visitors/guests/devotees/worshippers from across the globe throng the place for pre-scheduled programs lasting for no more than 3-5 days. All the programs are decided a year in advance in order to facilitate visitors from far-off places to plan their participation.

When Hon’ble Prime Minister announced the “Janta Curfew”, for 22nd March 2020, the ongoing program in Markaz Nizamuddin was discontinued immediately, however due to sudden cancelation of rail services across the country on 21st March 2020, a large group of visitors who had to depart by way of railways got stuck in the Markaz premises.

On 22nd March 2020, “Janta Curfew” was observed and accordingly visitors were advised not to venture out until 9 PM as desired by the Hon’ble Prime Minister, therefore the plans to move back to their native places by way of means other than railways also did not materialize. Before the Janta Curfew could be lifted at 9PM, the Hon’ble Chief Minister of Delhi announced lockdown of Delhi beginning at 6AM on 23rd March 2020 till 31st March 2020, thereby further diminishing any chances of these visitors availing road transport for their journey back home. Despite this challenging situation, with the help of Markaz administration, around fifteen hundred visitors left Markaz Nizamuddin by availing whatever meager transport was available.

Suddenly on the evening of 23rd March, a further nationwide lockdown was announced by the Hon’ble Prime Minister with clear message for people to stay-put wherever they are. Under such compelling circumstances there was no option for Markaz Nizamuddin but to accommodate the stranded visitors with prescribed medical precautions till such time that situation becomes conducive for their movement or arrangements are made by the authorities.

On 24th March 2020, suddenly a notice was issued by SHO, P.S. Hazrat Nizamuddin, seeking closure of Markaz premises. The same was responded on 24th March 2020, stating that the compliance of the directions regarding closure of Markaz is already underway and around 1500 people had departed the previous day, thus leaving around 1000 visitors belonging to different states and nationalities in Markaz. It was also informed that the Ld. SDM concerned had been requested to issue vehicle passes so that the remaining people could be sent back to their native places outside of Delhi. It is relevant to indicate here that lists of 17 vehicles with registration numbers along with the names of the drivers plus their license details were submitted to the Ld. SDM so that the stranded visitors/guests could be ferried towards their destination. The requisite permission is still awaited.

On 25th March 2020, the Tehsildaar along with medical team visited the Markaz, full cooperation was provided for their inspection as well as in preparation of list of visitors, many of whom were examined by them.

On 26th March 2020, the Ld. SDM visited Markaz Nizamuddin and called us for a further meeting with the Ld. DM. We met the Ld. DM, apprised him of the stranded visitors and once again sought permission for the vehicles arranged by us.

The next day, i.e. 27th March 2020, six persons were taken for medical check-up.

On 28th March 2020, the Ld. SDM and WHO team visited the Markaz and 33 persons were taken for medical checkup to Rajiv Gandhi Cancer Hospital. Surprisingly on the same day another notice was issued, this time by the Office of ACP, Lajpat Nagar, reiterating the prohibitory orders and warning of legal action, this being totally oblivious of the above deliberations and steps that had already been taken by Markaz Nizamuddin in consultation with the authorities. However, the same was replied in detail vide letter dated 29th March 2020.

Yesterday, 30th March 2020, a rumour started gaining ground across social media that allegedly people affected with COVID-19 are present in Markaz. It is also being circulated that certain deaths have occurred due to the same. Unexpectedly, as reported by ANI, the Hon’ble Chief Minister of Delhi went on to say that he has directed authorities to take legal action against the administration of Markaz. It is humbly stated that if the above fact-check could have been done by the Office of Hon’ble Chief Minister, the authorities would have apprised him about their visits, deliberations and cooperation extended by the Markaz in order to disperse the remaining visitors. During this entire episode, Markaz Nizamuddin never violated any provision of law, and always tried to act with compassion and reason towards the visitors who came to Delhi from different states. It did not let them violate the medical guidelines by thronging ISBTs or roaming on streets.

Markaz Nizamuddin would like to humbly offer the entire premises as a quarantine facility to help the authorities tide-over the challenge of current pandemic. Throughout its 100-year existence, Markaz Nizamuddin has an unblemished history of cooperating with administration/ authorities and always upholding the rule of law in letter and spirit. In the present challenge of COVID-19, Markaz stands with the law enforcement authorities and shall remain forthcoming in complying with all the guidelines issued by them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago