HOME
DETAILS
MAL
മഴ രണ്ടുദിവസത്തിനകം ശക്തമാകും
backup
June 02 2018 | 22:06 PM
കോഴിക്കോട്: കേരളതീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ മന്ദഗതിയിലായ കാലവര്‍ഷം രണ്ടുദിവസത്തിനകം ശക്തി പ്രാപിക്കും. വടക്കന്‍ കേരളതീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം കര്‍ണാടക തീരത്തേക്ക് നീങ്ങുകയും ദുര്‍ബലപ്പെട്ട് അറബിക്കടലില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയുമായിരുന്നു. ഇതാണ് തുടക്കത്തില്‍ ശക്തമായ കാലവര്‍ഷത്തെ ദുര്‍ബലമാക്കിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മറ്റൊരു ന്യൂനമര്‍ദം മ്യാന്മറിലേക്ക് പോയതും തെക്കേ ഇന്ത്യയില്‍ കാലവര്‍ഷത്തെ ദുര്‍ബലപ്പെടുത്തി. ഇപ്പോള്‍ കേരള, കര്‍ണാടക തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ പാത്തി അടുത്ത ദിവസങ്ങളില്‍ മഴ സജീവമാക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."