HOME
DETAILS

ആന കാടിറങ്ങിയാല്‍ വിവരം വീട്ടിലെത്തും; സാങ്കേതിക വിദ്യയുമായി യുവ എന്‍ജിനീയര്‍

  
backup
July 02 2016 | 07:07 AM

%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%b2%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%bf

കല്‍പ്പറ്റ: കാട്ടാനകള്‍ കാടിറങ്ങുന്ന വിവരം ഞൊടിയിടയില്‍ നാട്ടാരെ അറിയിക്കുന്ന വിദ്യയുമായി യുവ എന്‍ജിനിയര്‍. വയനാട് നടവയല്‍ താഴ്‌വനാല്‍ ബാബു ജെയിംസ്-ലില്ലി ദമ്പതികളുടെ മൂത്തമകന്‍ ലിബിന്‍ ബാബുവിന്റേതാണ് ശാസ്ത്രലോകത്തിനുള്ള പുത്തന്‍ സംഭാവന. എലിഫെന്റ് അലേര്‍ട്ട് സിസ്റ്റം എന്നപേരില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യ ലിബിന്‍ വെള്ളിയാഴ്ച വിയനാട് പ്രസ്‌ക്ലബില്‍ അവതരിപ്പിച്ചു.


സെന്‍സര്‍, നൈറ്റ്‌വിഷന്‍ സൗകര്യത്തോടെയുള്ള കാമറ, മാസ്റ്റര്‍ അലേര്‍ട്ട് മോനിറ്ററിങ് യൂനിറ്റ്, പോര്‍ട്ടബിള്‍ വയര്‍ലെസ് യൂനിറ്റ്, സ്ട്രീറ്റ്, ഹോം, മെസേജ് അലേര്‍ട്ട് യൂനിറ്റുകള്‍ എന്നിവയാണ് 25കാരനായ ലിബിന്റെ ബുദ്ധിയില്‍ പിറന്ന എലിഫെന്റ് അലേര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗങ്ങള്‍. കാടിനും നാടിനും ഇടയില്‍ കാട്ടാനകളുടെ സ്ഥിരം സഞ്ചാരപാതകളിലാണ് കാമറയും സെന്‍സറും സ്ഥാപിക്കേണ്ടത്. ഇവയെ മാസ്റ്റര്‍ അലേര്‍ട്ട് മോനിറ്ററിംഗ് യൂനിറ്റുമായി ബന്ധിപ്പിക്കണം. ഇതിനു വയര്‍ലെസ് സാങ്കേതിക വിദ്യയോ കേബിളോ ഉപയോഗിക്കാം. കാട്ടാന കാമറയ്ക്കും സെന്‍സറിനും മുന്നില്‍പ്പെട്ടാലുടന്‍ മാസ്റ്റര്‍ അലേര്‍ട്ട് മോനിറ്ററിംഗ് യൂനിറ്റില്‍ ബെല്‍ മുഴങ്ങും. ഇവിടെ ആനയുടെ സ്ഥാനം, നീക്കം എന്നിവയടക്കം വിവരം ലഭിക്കും. മോനിറ്ററിങ് യൂനിറ്റില്‍നിന്ന് ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് വിവരം പോര്‍ട്ടബിള്‍ അലേര്‍ട്ട് യൂനിറ്റിലും സ്ട്രീറ്റ്, ഹോം, മെസേജ് അലേര്‍ട്ട് യൂനിറ്റുകളിലും ലഭ്യമാക്കുന്നത്. ഈ യൂനിറ്റുകള്‍ മാസ്റ്റര്‍ അലേര്‍ട്ട് യൂനിറ്റില്‍നിന്നു എത്ര അകലത്തിലുമാകാം. വനാതിര്‍ത്തിയിയിലെ ആനത്താരകളില്‍ കാമറകളും സെന്‍സറുകളും അവയുടെ ശേഷിയുടെ അടിസ്ഥാനത്തില്‍ ഇടവിട്ടാണ് സ്ഥാപിക്കേണ്ടത്.


കാട്ടാനകളുടെ സാന്നിധ്യത്തെക്കുറിച്ച് കര്‍ഷകര്‍ക്കും വനപാതകളിലൂടെ സഞ്ചരിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതില്‍ വനംവകുപ്പിന് ഉപയോഗപ്പെടുത്താവുന്നതാണ് എലിഫെന്റ് അലേര്‍ട്ട് സിസ്റ്റമെന്ന് ലിബിന്‍ പറഞ്ഞു.


വനാതിര്‍ത്തി ഗ്രാമങ്ങളിലെ വീടുകളില്‍ ഹോം അലേര്‍ട്ട് യൂനിറ്റോ മെസേജ് അലേര്‍ട്ടിനായി മൊബൈല്‍ ഫോണോ ഉണ്ടാകണമെന്നുമാത്രം. വനം ഓഫിസുകളില്‍ സ്ഥാപിക്കുന്ന മാസ്റ്റര്‍ യൂനിറ്റില്‍നിന്നുള്ള മുന്നറിയിപ്പ് ലഭിക്കുന്ന കര്‍ഷകര്‍ക്ക് കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങി നാശം വരുത്തുന്നതും വീടുകള്‍ തകര്‍ക്കുന്നതും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും. ഹോം, മെസേജ് അലേര്‍ട്ട് യൂനിറ്റുകളിലെത്തുന്ന വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള മാപ്പ് ലൊക്കേഷന്‍ സിസ്റ്റവും ലിബിന്‍ വികസിപ്പിച്ചിട്ടുണ്ട്.


തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ലിബിന്‍ തയ്‌ലന്‍ഡിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കട്രോണിക്‌സില്‍ ഹ്രസ്വകാല പരിശീലനം നേടുന്നതിനിടെയാണ് എലിഫെന്റ് അലേര്‍ട്ട് സിസ്റ്റം രൂപകല്‍പന ചെയ്തതും തയാറാക്കിയതും. ഏകദേശം അരലക്ഷം രൂപയാണ് ഇതിന്റെ നിര്‍മാണച്ചെലവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  18 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  18 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  18 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  18 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  18 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  18 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  18 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  18 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  18 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  18 days ago