HOME
DETAILS
MAL
വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ജലവിതരണം നിശ്ചലമാകും
backup
March 30 2017 | 21:03 PM
ബോവിക്കാനം: എതാനും ദിവസത്തിനകം വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ജലവിതരണം നിലയ്ക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബാവിക്കര ജലസംഭരണിയിലെ ജലനിരപ്പ് ഇതുവരെ ഇല്ലാത്ത നിലയില്‍ താഴ്ന്നിരിക്കുകയാണ്. പയസ്വിനി പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുമ്പോള്‍ 175 സെന്റിമീറ്റര്‍ ഉയരത്തില്‍ ഉണ്ടായിരുന്ന വെള്ളം ഇപ്പോള്‍ 50 സെന്റിമീറ്ററായി കുറഞ്ഞിരിക്കുകയാണ്. രണ്ടോ മൂന്നോ ആഴ്ച വിതരണം ചെയ്യാനുള്ള വെള്ളം മാത്രമാണ് ജലസംഭരണിയില്‍ ഇപ്പോഴുള്ളത്. ഏപ്രില്‍ പകുതിയോടെ കനത്ത വേനല്‍ മഴ ലഭിച്ചിലെങ്കില്‍ കാസര്‍കോട് നഗരവും സമീപ പഞ്ചായത്തുകളും കടുത്ത ജല ക്ഷാമം നേരിടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."