HOME
DETAILS
MAL
ഉത്തരവാദിത്വം നിറവേറ്റും: മന്ത്രി ചന്ദ്രശേഖരന്
backup
March 30 2017 | 21:03 PM
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുളള ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. കലക്ടറേറ്റ് പരിസരത്ത് നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള ധനസഹായത്തിന്റെ മൂന്നാം ഗഡു വിതരണണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരിതബാധിതര്‍ക്കുളള മൂന്നാം ഗഡു വിതരണം 110 പേര്‍ക്കാണ് ഇപ്പോള്‍ നല്‍കുന്നത്. ബാക്കിയുളളവര്‍ക്ക് ഏപ്രില്‍ മാസത്തില്‍ നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള മെഡിക്കല്‍ ക്യാംപുകളും ഏപ്രിലില്‍ നടക്കും. ആവശ്യമായ തീരുമാനങ്ങളുമായി ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."