ലോകത്ത് മഹാമാരി ഇതുവരെ കവര്‍ന്നത് 42,000ത്തിലേറെ ജീവനുകള്‍; സ്ഥിരീകരിച്ചവര്‍ എട്ടരലക്ഷം കവിഞ്ഞു
വാഷിങ്ടണ്‍: കോവിഡ് മഹാമാരിയില്‍ ലോകത്ത് മരണസംഖ്യ 42,000 കടന്നു. 42, 151 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 24 മണിക്കൂറിനിടെ 4,300 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെ 8,58,669 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ആഗോളമായി 1,78,099 പേര് രോഗമുക്തി നേടിയതായും റിപ്പോര്‍ട്ടുണ്ട്. 180 രാജ്യങ്ങളില്‍ രോഗം വ്യാപിച്ചതായാണ് വിവരം.
അമേരിക്കയില്‍ കൊവിഡ് മരണം ചെനയെ മറികടന്നു. 3,873 പേര് മരിച്ചതായാണ് അവസാനം ലഭിച്ച വിവരം.
വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണവും ഉയരുകയാണ്. 1,88,172 പേര്‍ക്ക് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, 7,024 പേര് സുഖം പ്രാപിച്ചിട്ടുണ്ട്.
ഇറ്റലി- 1,05,792, സ്പെയിന്- 95,923, ചൈന-82,279, ജര്‍മനി -71,808, ഫ്രാന്‍സ്-52,827, ഇറാന്-44,605, യു.കെ-25,481 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള വൈറസ് ബാധിതരുടെ എണ്ണം. ഇറ്റലിയില്‍ 12,428ഉം സ്പെയിനില്‍ 8,464ഉം ചൈനയില്‍ 3,309ഉം ജര്‍മനിയില്‍ 775ഉം ഫ്രാന്‍സില്‍ 3,532ഉം ഇറാനില്‍ 2,898ഉം യു.കെയില്‍ 1,793ഉം പേരും മരണപ്പെട്ടു.
ആഫ്രിക്കന്‍ വന്‍കരയില്‍ 5,252 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 174 പേര്‍ക്ക് ജീവന് നഷ്ടമായി. 335 പേര് രോഗമുക്തി നേടി. 47 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗ വ്യാപനം തുടരുന്നു. എന്നാല്‍, ഏഴ് രാജ്യങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."