HOME
DETAILS

കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ കയ്യിലും

  
backup
April 01 2020 | 03:04 AM

kerala-kannure-covid-report-2020

കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴാവുന്നു. മുഖ്യമന്ത്രിയുടെ നാട്ടില്‍ തന്നെ ഇത് തെറ്റിച്ചതായാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണ്‍ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് ലഭിച്ചതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളിലേക്ക് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആശംസാ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിലായാല്‍ അവരുടെ മൊബൈല്‍ ഫോണുകളിലേക്ക് ആദ്യം എത്തുന്നത് കലക്ടര്‍ ടി.വി സുഭാഷിന്റെ ആശംസാ സന്ദേശമാണ്. തൊട്ട് പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സന്ദേശവും ഇവരുടെ ഫോണിലെത്തുന്നുണ്ട്.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്നിരിക്കെയാണ് ഫോണ്‍ നമ്പര്‍ അടക്കമുളള വ്യക്തി വിവരങ്ങള്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് ലഭിച്ചത്. സന്ദേശം ലഭിച്ച ചിലര്‍ എം.വി ജയരാജനെ നേരിട്ട് വിളിച്ചു. അവരോട് താനാണന്ന് സന്ദേശമയച്ചതെന്ന് ജയരാജന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.


കണ്ണൂരിലെ ചില സ്വകാര്യ ആശുപത്രികള്‍ക്കും ഈ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയതായി പരാതിയുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ ഓഫിസിലും കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago