HOME
DETAILS
MAL
ആധാര്‍ യു.പി.എ സര്‍ക്കാരിന്റെ മഹത്തായ പദ്ധതി: അരുണ്‍ ജെയ്റ്റ്ലി
backup
March 30 2017 | 22:03 PM
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്തെ മഹത്തായ പദ്ധതികളിലൊന്നായിരുന്നു ആധാര്‍ എന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യസഭയില്‍ ധനബില്‍ ചര്‍ച്ചയ്ക്കു മറുപടി പറയുന്നതിനിടെയാണ് ധനമന്ത്രിയുടെ ഈ തുറന്നുപറച്ചില്‍. സബ്സിഡി ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമായി എന്‍.ഡി.എ സര്‍ക്കാര്‍ അതിനെ വികസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ഇതൊരു മഹത്തായ പദ്ധതിയാണെന്നു തുറന്നുപറയാന്‍ ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല. ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ആധാറിനെ അംഗീകരിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും ജെയ്റ്റ്ലി സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."