ഒമാനില്‍ ആദ്യ കൊവിഡ് മരണം; മരിച്ചത് 72കാരന്
മസ്കറ്റ്: ഒമാനില്‍ ആദ്യത്തെ കൊവിഡ് -19 മരണം ചൊവ്വാഴ്ച വൈകിട്ട് റിപ്പോര്‍ട്ട് ചെയ്തു. 72 കാരനായ സ്വദേശിയാണ് മരിച്ചത്. രാജ്യത്തെ ആദ്യ കൊവിഡ് മരണമാണിത്. മരിച്ചത് തലസ്ഥാന നഗരിയായ മസ്ക്കറ്റില്‍ നിന്നുള്ളയാളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 22 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സൗദി അറേബ്യ 10, യുഎഇ 6, ബഹ്റൈന്‍ 4 ഖത്തറിലും ഒമാനിലും ഓരോ മരണങ്ങള് വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ 13 കേസുകള്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 192 ആയി ഉയര്‍ന്നു. 34 രോഗികള്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
മേഖലാ തലത്തിലെ കണക്ക് പ്രകാരം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മസ്കറ്റാണ് മുന്നില്‍.മസ്കറ്റില്‍ ഇത് വരെ 137കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദാഖിലയിലും വടക്കന്‍ ബാത്തിനായിലും 17 വീതവും തെക്കന്‍ ബാത്തിനായില്‍ ഒന്‍പതും ദോഫാറില്‍ എട്ടും വൈറസ് ബാധിതര്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."