HOME
DETAILS

കൊവിഡ്-19: സഊദിയിൽ ഇന്ന് ആറ് മരണം സ്ഥിരീകരിച്ചു; വൈറസ് ബാധിതർ 1720 ആയി ഉയർന്നു 

  
backup
April 01 2020 | 12:04 PM

saudi-corona-death-today-6-at-april-1454212

       റിയാദ്: സഊദിയിൽ കൊവിഡ്-19 വൈറസ് ബാധിച്ച് ആറ് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. വൈറസ് ബാധിതരുടെ എണ്ണം 1720 ആയി ഉയരുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ന് പുതുതായി 157 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെയാണിത്. സഊദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മദീനയിൽ മൂന്ന് വിദേശികളും ഒരു സ്വദേശിയും മക്ക, റിയാദ് എന്നിവിടങ്ങളിൽ വിദേശികളുമാണ് മരിച്ചത്. ഇതോടെ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു രാജ്യത്ത് മരണപ്പെടുന്ന വിദേശികൾ ആറായി ഉയർന്നു. വൈറസ് ബാധിതരിൽ ഭൂരിഭാഗം പേരും നല്ല ആരോഗ്യവസ്ഥയിലാണെന്നും തിരിച്ചു വരാനാകുമെന്നും ശുഭ പ്രതീക്ഷയിലാണെന്നും മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങളായി വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നത്തെ കണക്കുകളുൾപ്പെടെ സഊദിയിൽ 264 പേരാണ് രോഗമുക്തി നേടിയതെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

       ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്. 78 കേസുകളാണ് മദീനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, മക്കയിൽ 55 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്‌. അതേസമയം, ഇന്ന് റിയാദിൽ വൈറസ് ബാധിതരുടെ എണ്ണം താരതമേന്യ കുറവാണ് രേഖപ്പെടുത്തിയത്. ഏഴു വൈറസ് ബാധയാണ് റിയാദിൽ സ്ഥിരീകരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ ഇന്ന് ഒരു കേസ് പോലും സ്ഥിരീകരിച്ചില്ലായെന്നത് ആശ്വാസമാണ്. കിഴക്കൻ പ്രവിശ്യയിലെ തന്നെയുള്ള ഖത്വീഫിൽ ആറും ഹുഫൂഫിൽ മൂന്നും, ജിദ്ദ 3, തബൂക്ക് 2. താഇഫ് 02, അല്‍ ഹിനാകിയ 01 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധ കേസുകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago