HOME
DETAILS
MAL
ഈ നാല് കാര്ട്ടൂണുകള് പറയും; കാസര്‍കോട് മംഗളൂരുവിനെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന്
backup
April 01 2020 | 13:04 PM
കാസര്‍കോട്: കൊറോണാ വൈറസിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിട്ടതോടെ ഏറെ ബുദ്ധിമുട്ടിലായ ജില്ലയാണ് കാസര്‍കോട്. മംഗളൂരുവിലേക്കുള്ള അതിര്‍ത്തി അടച്ചതു കാരണം ചികിത്സ കിട്ടാതെ അഞ്ചിലേറെ കാസര്‍കോട്ടുകാര്‍ മരിക്കുകയും ചെയ്തു. കൊറോണ വൈറസ് ഏറെ ബാധിച്ച കാസര്‍കോടിന് ബാധിച്ച മറ്റൊരു വലിയ ആഘാതമാണ് അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിട്ടത്.
കാസര്‍കോട്ടുകാര്‍ മംഗളൂരുവിനെ എത്രത്തോളം ആശ്രയിച്ചിരുന്നുവെന്ന് നാല് കാര്‍ട്ടൂണുകളിലൂടെ വ്യക്തമാക്കുകയാണ് കുട്ടി കാര്‍ട്ടൂണിസ്റ്റായ ഷദാബ് സി.എല്‍. അവശ്യമരുന്ന്, ഗുരുതരമായ അപകടങ്ങള്‍ തുടങ്ങി വാഹനങ്ങളുടെ ഭാഗങ്ങള്‍ വരെ കിട്ടണമെങ്കില്‍ മംഗളൂരുവിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് കാസര്കോട്ടുകാര്ക്കുള്ളതെന്ന് കാര്ട്ടൂണുകള് ചൂണ്ടിക്കാട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."