ടിപ്പുകോട്ടക്കുള്ളിലെ ജയില്‍ മണി ഇനി മലമ്പുഴയില്‍ മുഴങ്ങും
പാലക്കാട്: ടിപ്പുകോട്ടക്കുള്ളില്‍ മുഴങ്ങുന്ന ജയില്‍ കഥകള്‍ക്കു ഇനി വിട. കൂറ്റന്‍ കരിങ്കല്‍ ചുമരുകള്‍ക്കിടയില്‍ നിന്നും കേള്‍ക്കുന്ന ജയില്‍ മണിനാദം ഇനി മൂന്നുമാസങ്ങള്‍ക്കുശേഷം മലമ്പുഴയില്‍ മുഴങ്ങും. ഏറെ പോരാട്ടങ്ങളുടെയും, ചെറുത്തുനില്‍പ്പിന്റെയും, അടിച്ചമര്‍ത്തലുകളുടെയും ചരിത്രം ഉറങ്ങുന്ന കോട്ടക്കുള്ളിലെ ജയില്‍ ഇനി മലമ്പുഴയിലേക്കമാരുകയാണ്്. രണ്ടര നൂറ്റാണ്ട് പഴക്കമുള്ള ജയില്‍, കോട്ടക്കു പുറത്തേക്കു കൊണ്ടുവരാനുമുള്ള നീക്കങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മലമ്പുഴ നവോദയ സ്‌കൂളിനു സമീപത്തായാണ് ജലവകുപ്പിന്റെ പത്ത് ഏക്കര്‍ സ്ഥലത്ത്് 16.98 കോടി രൂപാ ചെലവില്‍ പുതിയ ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിശാലമായ ഹാള്‍, ഭക്ഷണ മുറി, ക്ലാസ് മുറി, പ്രാര്‍ഥനാ മുറി, ട്രാന്‍സ് ജെന്‍ഡേഴ്‌സിനായി പ്രത്യേക സെല്‍, ലൈബ്രറി, മൈതാനം, കൃഷിസ്ഥലം തുടങ്ങി ഒട്ടേറെ ആധുനിക സൗകര്യങ്ങളോടുക്കൂടിയ 330 പേരെ പാര്‍പ്പിക്കാനാകുന്ന തരത്തിലാണ് പുതിയ ജയില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
കോട്ടക്കുള്ളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ജയിലില്‍ കുടുസു മുറികള്‍ക്കുള്ളില്‍ ജീവിക്കുന്ന തടവുകാരുടെയും ജീവനക്കാരുടെയും ദുരിതം കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ ജയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. പാലക്കാട് നഗരമധ്യത്തില്‍ ചരിത്രപ്രാധാന്യം വിളിച്ചോതുന്ന കരിങ്കല്ലുകൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന കോട്ടക്കകത്താണ് നിലവില്‍ ജയില്‍ സ്ഥിതി ചെയ്യുന്നത്.
1776- ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണെന്ന് ചരിത്രരേഖകളില്‍ പറയപെടുന്നതാണ് പാലക്കാട്ടിലെ സബ് ജയില്‍. എന്നാല്‍ ടിപ്പുവിന്റെ പിതാവ് ഹൈദരാലി 1766-ല്‍ കോട്ട നിര്‍മിക്കുമ്പോള്‍ തന്നെ അതിനകത്ത് മറ്റൊരു ജയില്‍ ഉണ്ടായിരുന്നുവെന്ന് ചില ചരിത്രകാരന്‍ന്മാര്‍ വാദിക്കുന്നുണ്ട്.
അന്ന് കാലത്ത് യുദ്ധതടവുകാരേയും,മോഷണകുറ്റം ആരോപിക്കപ്പെട്ട പ്രതിക്കളെയും പാര്‍പ്പിച്ചിരുന്നതായും വാദമുഖങ്ങളുണ്ട്. ഹൈദരാലിയുടെ മരണശേഷം മകനായ ടിപ്പുന്റെ കീഴിലായിരുന്ന കോട്ടക്കു നേരെ ഒട്ടെറെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ജയിലില്‍ തടവുകാരെ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ 18-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ ശരാശരി 382 തടവുകാരില്‍ 153 പേര്‍ പ്ലേഗ് ബാധിതരായി മരിച്ചതിനെ തുടര്‍ന്ന് 1859-ല്‍ ജയിലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി.
പിന്നീട് 1957 കാലത്താണ് കേരളസര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പാലക്കാട് സബ് ജയില്‍ വീണ്ടും സ്ഥാപിക്കുന്നത്. തുടക്കത്തില്‍ എ ക്ലാസ് ആയിരുന്ന ജയില്‍ 2000 ത്തില്‍ സ്‌പെഷ്യല്‍ സബ് ജയിലായി മാറ്റുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."