കൊയ്ത്ത് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും വിഹിതം നല്‍കാതെ കര്‍ഷകരെ വഞ്ചിക്കുന്നു
ആനക്കര: പടിഞ്ഞാറന്‍ മേഖലയില്‍ മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞ് നെല്ലു കൊണ്ടു പോയി മാസം രണ്ട് കഴിഞ്ഞിട്ടും കേന്ദ്രവിഹിതവും കേരള വിഹിതവും നല്‍കാതെ കര്‍ഷകരെ വഞ്ചിച്ചു. തൃത്താല, ആനക്കര, കപ്പൂര്‍, പട്ടിത്തറ, നാഗലശ്ശേരി അടക്കം മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നായി നൂറ് കണക്കിന് കര്‍ഷകരാണ് സപ്ലൈക്കോ വഴി നെല്ല് കൊടുത്തത്. എന്നാല്‍ മില്ലുടമകള്‍ നെല്ലുവാങ്ങി കുത്തി അരിയും പൊടിയുമാക്കി വില്‍പന നടത്തിയിട്ടും കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടി. നെല്ല് കൊണ്ടുപോയി ഒരു മാസം കഴിഞ്ഞാട്ടാണ് നെല്ല് കര്‍ഷകരില്‍നിന്ന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ബാങ്ക് അകൗണ്ടുമായി ബന്ധപ്പെട്ട രേഖയിലാക്കിയത് അങ്ങിനെയും മില്ല് ഉടമകള്‍ക്ക് ഒരു മാസം കൂടി സമയം ലഭിച്ചു. ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞിട്ടും ഒരു വിഹിതവും ലഭിച്ചില്ല.
കടുത്ത വരള്‍ച്ചയും നെല്ലിന് രോഗവും വന്ന നഷ്ട്ട കണക്കുകളുമായിട്ടാണ് കര്‍ഷകര്‍ കൊയ്ത്ത് നടത്തിയത്. കൃഷിക്കായി സ്ത്രീകളുടെയും കുട്ടികളുടെ ആഭരണങ്ങള്‍ അടക്കം ബാങ്കില്‍ വച്ചാണ് പലരും കൃഷിക്ക് ഇറങ്ങി തിരിച്ചത്. എന്നാല്‍ പല പണ്ടത്തിന്റെ കാലാവധി തീരുകയും ലേലത്തില്‍ പോകുകയും ചെയ്തിട്ടും കേന്ദ്രത്തിന്റെ വിഹിതവും കേരള വിഹിതവും തരാതെ കര്‍ഷകരെ നട്ടം തിരിക്കുകയാണ് അധികൃതര്‍.
മാര്‍ച്ച് 31 ന് മുന്‍പായി ബാങ്കുകളില്‍ വായ്പ എടുത്ത വകയിലും മറ്റും പണ മടക്കേണ്ട കര്‍ഷകര്‍ക്ക് ഒരു നയാ പൈസ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിന് മുന്‍പ് പല സര്‍ക്കാരുകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നത് ആദ്യമാണന്ന് കര്‍ഷകര്‍ പറഞ്ഞു. എത്രയും വേഗത്തില്‍ നെല്ല് കര്‍ഷകര്‍ക്ക് നല്‍കാനുളള പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."