HOME
DETAILS

നിപാ: സ്‌കൂളുകള്‍ തുറക്കുന്നത് 12ന് അധ്യാപകര്‍ക്കും 'അവധി'

  
backup
June 03 2018 | 08:06 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95

 


മലപ്പുറം: നിപാ വൈറസ് വ്യാപനത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതു 12ലേക്കു മാറ്റിയതിനാല്‍ അവധി സമയത്ത് അധ്യാപകരും സ്ഥാപനങ്ങളില്‍ വരേണ്ടതില്ലെന്നു കലക്ടര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് എല്ലാ സ്‌കൂളുകള്‍ക്കും വിവരം നല്‍കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, കോളജുകള്‍, എന്‍ട്രന്‍സ്, പി.എസ്.സി പരിശീലന സ്ഥാപനങ്ങള്‍, മദ്‌റസകള്‍, ട്യൂഷന്‍ ക്ലാസുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അവധി സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും.
സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. പൊതുപരിപാടികള്‍ അനുവദിക്കില്ല. ജില്ലയില്‍ കിലയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്കു നടത്താന്‍ നിശ്ചയിച്ച പരിശീലന പരിപാടി മാറ്റിവയ്ക്കാന്‍ ഡയരക്ടറോട് ആവശ്യപ്പെടുമെന്നും കലക്ടര്‍ അറിയിച്ചു. നിപാ വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആശങ്കയുടെ വലിയ ഒരു ഘട്ടം ജൂണ്‍ 11നു തീരുമെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്.
അതേസമയം, ജില്ലയില്‍ ഡെങ്കി ആശങ്കയുള്ള കുറുമ്പിലങ്ങോട്, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി. പ്രദേശത്തെ ഡെങ്കിപ്പനി ആശങ്ക കുറഞ്ഞതായുള്ള വിവരം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. തൃക്കലങ്ങോട് 22ാം വാര്‍ഡില്‍ ആശങ്ക പരത്തുന്ന രീതിയില്‍ ഒരു കുരങ്ങ് ചത്തതായും മറ്റൊന്നിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ മ്യഗസംരക്ഷണ വകുപ്പിനു നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago