HOME
DETAILS
MAL
ജീവന് രക്ഷിക്കാനെത്തിയവരുടെ ജീവനെടുക്കാനോങ്ങി ജനക്കൂട്ടം; മധ്യപ്രദേശില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം, രണ്ട് ഡോക്ടര്‍മാര്‍ക്ക് പരുക്ക്
backup
April 02 2020 | 05:04 AM
ഇന്‍ഡോര്‍: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ടാറ്റ്പട്ടി ബക്കല്‍ ഏരിയയിലാണ് സംഭവം.
ഇളം നില നിറത്തിലുള്ള പി.പി.ഇ വസ്ത്രം ധരിച്ചെത്തിയവര്‍ക്കു നേരെയുള്ള അക്രമത്തിന്റെ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. കല്ലുകളും മറ്റും എറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരെ ആട്ടിയോടിക്കുന്നതാണ് ദൃശ്യങ്ങളില്‍. ആദ്യം രണ്ടോ മൂന്നോ പേരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നീട് നിരവധി ആളുകള്‍ ആക്രോശങ്ങളുമായെത്തി. പൊലിസുകാരാണ് തങ്ങളെ രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
ഹൈദരാബാദിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൊവിഡ് ബാധിച്ച മരിച്ചയാളുകളെ ബന്ധുക്കളാണ് ഇവിടെ ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."