HOME
DETAILS
MAL
റിയാദിൽ കായംകുളം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
backup
April 02 2020 | 05:04 AM
റിയാദ് : റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളം പത്തിയൂർകാല സ്വദേശി അരിവണ്ണൂർ വീട്ടിൽ രാമകൃഷ്ണപിള്ള മധുസൂധനൻ പിള്ള ( 66) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശാരീരിക അസ്വസ്ഥത തോന്നിയ മധുസൂധനൻ പിള്ള ഡോക്ടറെ കണ്ട് വന്നതിന് ശേഷം വൈകുന്നേരം വീണ്ടും നെഞ്ച് വേദന അനുഭവപ്പെടുകയും ഉടനടി ആശുപത്രിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞു വീഴുകയുമാണുണ്ടായത്. സൗദീ ഫുഡ് കാറ്ററിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന മധുസൂധനൻ പിള്ള രണ്ടര പതിറ്റാണ്ടായി ഇവിടെയുണ്ട്. എട്ട് വർഷമായി റിയാദ് ന്യൂ സനയ്യയിലെ ലാസുർഡി ഗോൾഡ് കമ്പനിയിലെ കാറ്ററിംഗ് സൂപ്പർ വൈസറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: റിട്ട.അദ്യാപിക രാജലക്ഷ്മി പിളള, ഏക മകൻ ഹരികൃഷ്ണൻ (ദുബായ്). മൃതദേഹം ദുബായ് വഴി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമവുമായി സൗദീ കാറ്ററിംഗ് കമ്പനി ഉദ്യോഗസ്ഥരും, ലാസുർഡി ഗോൾഡ് കമ്പനി തൊഴിലാളിയും കേളി ന്യൂസനയ്യാ പ്രവർത്തകനുമായ രാജേഷും രംഗത്തുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."