HOME
DETAILS

രാജ്യസഭാ സീറ്റ്: കലാപക്കൊടിയുമായി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍

  
backup
June 03, 2018 | 10:50 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം/കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ആരംഭിച്ച കലാപം കത്തിപ്പടരുന്നു. കേരളത്തില്‍നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭ സീറ്റുകളില്‍ കോണ്‍ഗ്രസിനു ലഭിക്കുന്ന ഒന്ന് വൃദ്ധ നേതാക്കളിലാര്‍ക്കും നല്‍കാതെ യുവാക്കളില്‍ നിന്നോ ഇതുവരെ അവസരം ലഭിക്കാത്തവരില്‍ നിന്നോ ആരെയെങ്കിലും പരിഗണിക്കണമെന്ന ആവശ്യവുമായി യുവ നേതാക്കള്‍ രംഗത്തു വന്നതോടെ തര്‍ക്കം പുതിയ തലത്തിലേക്കു നീങ്ങുകയാണ്.
ഗ്രൂപ്പുകള്‍ക്കതീതമായാണ് യുവ നേതാക്കള്‍ നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തുന്നത്. രാജ്യസഭാ സീറ്റിലേക്ക് മുതിര്‍ന്ന നേതാവായ പി.ജെ കുര്യനെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം വി.ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കു തുടക്കമായത്. തൊട്ടുപിറകെ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര, റോജി എം. ജോണ്‍, ഹൈബി ഈഡന്‍, കെ.എസ് ശബരീനാഥന്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് തുടങ്ങിയവരും സമാന അഭിപ്രായങ്ങളുമായി രംഗത്തു വന്നതോടെ രംഗം കൊഴുക്കുകയാണ്. ഫേസ്ബുക്ക് വഴിയും ചാനലുകള്‍ക്കു മുന്നിലും മറ്റുമാണ് യുവ നേതാക്കളുടെ പ്രതികരണം.
സ്ഥാനമാനങ്ങള്‍ ചിലരുടെ തറവാട്ടുവകയോ ഫിക്‌സഡ് ഡിപ്പോസിറ്റോ അല്ലെന്നാണ് ഷാഫിയുടെ പ്രതികരണം.
രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. യുവാക്കളെയാണ് പരിഗണിക്കേണ്ടത്. കണ്ടുമടുത്ത മുഖങ്ങള്‍ മാറ്റി യുവാക്കള്‍ക്കും വനിതകള്‍ക്കും രാജ്യസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കണം. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫാസിസത്തിനെതിരേ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയില്‍ വാര്‍ദ്ധക്യമല്ല, ദൃഢവും ശക്തവുമായ ശബ്ദവും പുതിയ രീതിയുമാണ് വേണ്ടതെന്നും മറ്റ് പ്രസ്ഥാനങ്ങള്‍ യുവാക്കള്‍ക്ക് അവസരം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് ഇത് അവഗണിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. ഇതിന് ഉദാഹരണമായി കഴിഞ്ഞ 15 വര്‍ഷത്തെ എല്‍.ഡി.എഫ് രാജ്യസഭ അംഗങ്ങളുടെ പേരുവിവരങ്ങളും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഒരു വനിത മാത്രമാണ് ഇതുവരെ ഇവിടെനിന്ന് പരിഗണിക്കപ്പെട്ടിട്ടുള്ളതെന്നും, പുതുമുഖം എന്ന് പറയുമ്പോള്‍ യുവാക്കള്‍ എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും, പ്രായഭേദമന്യേ പുതിയ വ്യക്തികള്‍ക്ക് അവസരം കൊടുക്കണമെന്നും പോസ്റ്റില്‍ പറയുന്നു. യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കുമെല്ലാം അവസരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രമായി ഈ പാര്‍ട്ടി അധഃപതിക്കുന്ന സാഹചര്യം ഉണ്ടാവും. ഇത് പാര്‍ട്ടിക്ക് ഭൂഷണമാവില്ലെന്നും ഹൈബി പറയുന്നു.
രാജ്യസഭാ സീറ്റില്‍നിന്ന് പി.ജെ കുര്യന്‍ മാറിനില്‍ക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ നല്‍കുന്ന പാഠം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയാറാകണം. ഇനി ആവശ്യം തൊലിപ്പുറത്തെ ചികിത്സയല്ല. സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന പ്രകടമായ മാറ്റങ്ങള്‍ അനിവാര്യമാണ്. മരണംവരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കള്‍ പാര്‍ട്ടിയുടെ ശാപമാണ്. പല പാര്‍ട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാന്‍ പാര്‍ട്ടി തയാറായില്ലെങ്കില്‍ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഇനിയും അടങ്ങിയിരിക്കില്ലെന്നും റോജി എം. ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
കുര്യന് വിശ്രമം നല്‍കണമെന്നും പാര്‍ട്ടിക്ക് ഇത്രയേറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തെ ഭാരിച്ച ചുമതലകള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതെന്നും അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.
സാധാരണ നേതൃത്വത്തിനെതിരേ പരസ്യ പ്രസ്താവനകള്‍ക്കു മുതിരാത്ത ശബരീനാഥനും മൃദുവായ ഭാഷയിലാണെങ്കില്‍ പോലും എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്. യുവാക്കള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും യുവത്വവും പരിചയസമ്പത്തും ഒരുമിച്ചു പോകണമെന്നുമാണ് അദ്ദേഹം ഒരു ചാനലിനോടു പറഞ്ഞത്. മുകളില്‍നിന്ന് കെട്ടിയിറക്കുന്നവരെ ചുമക്കുന്ന കാലം കഴിഞ്ഞെന്ന് സിദ്ദീഖും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂരിലെ തോല്‍വിയുടെ പേരില്‍ കെ.എസ്.യു നേരത്തെ തന്നെ രംഗത്തു വന്നിരുന്നു.
കഴിഞ്ഞ ദിവസം കെ.എസ്.യുവിന്റെ സ്ഥാപകദിനാഘോഷ വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തിക്കൊണ്ടാണ് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഇതിനിടയില്‍ കോണ്‍ഗ്രസില്‍ അണ്ടനും മൊശകോടനുമൊക്കെ നേതൃത്വത്തിലെത്തുന്ന സാഹചര്യമുണ്ടെന്നു പറഞ്ഞുകൊണ്ട് പാര്‍ട്ടി പത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  19 days ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു: പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല; ഉത്തരമേഖലയുടെ അമരത്ത് ഇനി ഷാഫി പറമ്പിൽ

Kerala
  •  19 days ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  19 days ago
No Image

ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്

uae
  •  19 days ago
No Image

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

ഭാര്യയെ കൊലപ്പെടുത്തി 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

crime
  •  19 days ago
No Image

ടേക്ക് ഓഫിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിന് തകരാർ; കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി

Kuwait
  •  19 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; നവംബർ 12ന് സെക്രട്ടേറിയറ്റ് മാർച്ച്

Kerala
  •  19 days ago
No Image

പ്രായത്തട്ടിപ്പ് വിവാദം: 21-കാരി സ്കൂൾ കായികമേളയിൽ വ്യാജ ആധാറുമായി മത്സരിച്ചു; പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു, സ്കൂളിനോട് വിശദീകരണം തേടും

Kerala
  •  19 days ago
No Image

നിയമലംഘകർക്ക് പിടിവീഴും; ബിസിനസ് സെന്ററുകളിലെ തട്ടിപ്പുകൾ തടയാൻ യുഎഇയിൽ പുതിയ നിയമങ്ങൾ

uae
  •  19 days ago

No Image

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  വീട്ടില്‍ കള്ളന്‍ കയറി; 20 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  19 days ago
No Image

മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  19 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  19 days ago