HOME
DETAILS

ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രം , പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അവയവദാനം  ചെയ്യാമെന്ന് ഡല്‍ഹി ഹൈക്കോടതി

  
backup
April 03 2020 | 02:04 AM

%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%b5%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%9a%e0%b4%b0%e0%b5%8d
 
 
 
 
 
ന്യൂഡല്‍ഹി: ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അവയവദാനം നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി. 
1994ലെ അവയവം മാറ്റിവയ്ക്കല്‍ സംബന്ധിച്ച നിയമത്തില്‍ ഇതിന് സമ്പൂര്‍ണമായ വിലക്കുകളൊന്നുമില്ലെന്നും എന്നാല്‍ ഒഴിച്ചുകൂടാത്ത മെഡിക്കല്‍ സാഹചര്യത്തില്‍ മാത്രമേ ഇത് ചെയ്യാവൂ എന്നും ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ ഉത്തരവിട്ടു. 
കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട വ്യക്തിക്ക് പ്രായപൂര്‍ത്തിയാവാത്ത മകളില്‍നിന്നു കരള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്.
അയവയം ദാനം ചെയ്യുന്നത് ദാതാവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി ഒരു സമിതിയെ നിയമിക്കണം. ആശുപത്രിയിലെ കരള്‍ ചികിത്സാ മേഖലയില്‍ വിദഗ്ധരായ മുതിര്‍ന്ന ഡോക്ടര്‍മാരുള്‍പ്പെട്ട സമിതിയെയാണ് നിയോഗിക്കേണ്ടത്. 
പെണ്‍കുട്ടിയുടെ അവയവം പിതാവിന് ചേരുമെന്ന് സമിതി ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 
തന്റെ പിതാവിന് കരള്‍ നല്‍കുന്നത് മേല്‍നോട്ടം വഹിക്കാന്‍ 1994ലെ അവയവം മാറ്റിവയ്ക്കല്‍ നിയമത്തിലെ 13(1) വകുപ്പിന്റെ അടിസ്ഥാനത്തില്‍ സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.അടിയന്തിരമായി കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട സാഹചര്യത്തിലാണ് രോഗിയെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കിയിരുന്നു. 
17 വയസും 10 മാസവും എട്ടു ദിവസവുമാണ് പെണ്‍കുട്ടിയുടെ പ്രായമെന്ന് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. 
കൊവിഡ് മൂലം രാജ്യമെമ്പാടും ലോക്ക്  ഡൗണിലായ സാഹചര്യത്തില്‍ മറ്റൊരു ദാതാവിനെ കണ്ടെത്താന്‍ പ്രയാസമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 
പെണ്‍കുട്ടിയുടെ മാതാവിന്റെ സമ്മതം കൂടി അറിഞ്ഞ ശേഷമാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago