HOME
DETAILS
MAL
ചൈനയില്‍ ബസപകടം; 26 മരണം
backup
July 03 2016 | 04:07 AM
ബെയ്ജിങ്: നോര്‍ത്ത് ചൈനയിലെ ടിയിന്‍ജിന്‍ സിറ്റിയില്‍ ബസ് അപകടത്തില്‍പെട്ടുണ്ടായ ദുരന്തത്തില്‍ 26 പേര്‍ മരിച്ചു. മുപ്പതുപേരുമായി യാത്രചെയ്തിരുന്ന ബസാണ് എക്‌സ്പ്രസ് ഹൈവേയില്‍നിന്നു തെന്നിമാറി നിയന്ത്രണംവിട്ടു മറിഞ്ഞത്. ടിയാന്‍ജിന്‍-ജിക്‌സ്യന്‍ എകസ്പ്രസ് ഹൈവേയിലാണ് സംഭവം.റോഡില്‍നിന്നു തെന്നിമാറിയ ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു.
ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നായിരുന്നു ഇത്. അപകടത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്‌സിങ്തായിയില്‍നിന്നു ഹെബൈ പ്രവിശ്യയിലേക്കു പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."