ദേശീയ തൊഴിലുറപ്പ് സംസ്ഥാന തലത്തില്‍ തൊഴില്‍ ദിനങ്ങളില്‍ ജില്ല രണ്ടാമത്
ആലപ്പുഴ: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ആലപ്പുഴ ജില്ല സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തായി.
സാമ്പത്തിക വര്‍ഷാവസാനമായ ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 നുള്ള കണക്ക് പ്രകാരം 93.8 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചാണ് ആലപ്പുഴ രണ്ടാമതെത്തിയത്. 130 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച തിരുവനന്തപുരമാണ് ഒന്നാമത്.
ഇന്നലെയവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 1.40261 ലക്ഷം കുടുംബങ്ങള്‍ക്കാണു പദ്ധതി പ്രകാരം തൊഴില്‍ ല്യമാക്കിയത്.
ഇതില്‍ 10.68 ലക്ഷം തൊഴില്‍ ദിനങ്ങള്‍ പട്ടികജാതിക്കാര്‍ക്കും (11.39 ശതമാനം), 0.2 ലക്ഷം തൊഴില്‍ ദിനം പട്ടികവര്‍ഗക്കാര്‍ക്കും (0.21 ശതമാനം) ലഭിച്ചു. ആകെ സൃഷ്ടിച്ച തൊഴില്‍ ദിനങ്ങളില്‍ 96.42 ശതമാനവും വനിതകള്‍ക്കായിരുന്നു. ആകെ തൊഴില്‍ദിനങ്ങളില്‍ 90.45 ലക്ഷം തൊഴില്‍ ദിനങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. ജില്ലയില്‍ പദ്ധതിയില്‍ ഏറ്റെടുത്ത 20229 പ്രവൃത്തികളില്‍ 11687 എണ്ണം പൂര്‍ത്തിയാക്കി. 8542 എണ്ണം പൂര്‍ത്തീകരണ പാതയിലാണ്.
തിരുവനന്തപുരം ജില്ലയില്‍ 1.84241 ലക്ഷം കുടുംബങ്ങളിലായി 130.26 ലക്ഷം തൊഴില്‍ദിനങ്ങളാണ് സൃഷ്ടിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ഇടുക്കി 75.9 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു.
പാലക്കാട് ജില്ലയില്‍ 71.96 ലക്ഷം തൊഴില്‍ദിനങ്ങളും സൃഷ്ടിച്ചു. മറ്റു ജില്ലകളിലെ തൊഴില്‍ദിനങ്ങള്‍ ഇനിപ്പറയുന്നു.
എറണാകുളം- 58.05 ലക്ഷം, കണ്ണൂര്‍-34.45 ലക്ഷം, കാസര്‍കോഡ്-28.06 ലക്ഷം, കോട്ടയം-36.47 ലക്ഷം, കോഴിക്കോട്- 54.91 ലക്ഷം, മലപ്പുറം-54.33 ലക്ഷം, കൊല്ലം-69 ലക്ഷം, പത്തനതിട്ട- 37.09 ലക്ഷം, തൃശൂര്‍- 58.1 ലക്ഷം, വയനാട്- 33.82 ലക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."