HOME
DETAILS

കോളജ് അധ്യാപക നിയമന നിയന്ത്രണം  മാനേജ്‌മെന്റുകള്‍ക്ക് പ്രഹരമാകും

  
backup
April 03 2020 | 02:04 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8
 
 
നഷ്ടമാകുന്നത് 2,163  തസ്തികകള്‍ 
 
സ്വന്തം ലേഖകന്‍ 
തിരുവനന്തപുരം: കോളജ് അധ്യാപക നിയമനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ എയ്ഡഡ് കോളജ് മാനേജ്‌മെന്റുകള്‍ക്ക് കനത്ത പ്രഹരമാകും. പുതിയ ഉത്തരവ് അടുത്ത പത്തു വര്‍ഷത്തേക്ക് അധ്യാപക നിയമനത്തിനുള്ള  സാധ്യത ഇല്ലാതാക്കുക കൂടിയാണ് ചെയ്യുന്നത്. 
കുറഞ്ഞത് പതിനാറ് മണിക്കൂര്‍ അധിക അധ്യയനം ഉണ്ടെങ്കില്‍ മാത്രമേ പുതിയ അധ്യാപക തസ്തികകള്‍ പാടുള്ളൂവെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. നിലവില്‍ ഇതു ഒന്‍പത് മണിക്കൂറായിരുന്നു. ഒരു പി.ജി കോഴ്‌സിന് കുറഞ്ഞത് അഞ്ച് അധ്യാപകരെ നിയമിക്കാനും വ്യവസ്ഥ ഉണ്ടായിരുന്നു.   പുതിയ ഉത്തരവനുസരിച്ച് ഒരു പി.ജി കോഴ്‌സിന്  അധ്യാപകരുടെ എണ്ണം അഞ്ചില്‍ നിന്ന്  മൂന്ന് ആയി
കുറയുകയും ചെയ്യും. 
 ഉത്തരവ് നടപ്പിലായാല്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലുമായി 2,163 അധ്യാപക തസ്തികകള്‍  നഷ്ടപ്പെടുമെന്നാണ് വിലയിരുത്തല്‍.  കേരള സര്‍വകലാശാലയില്‍ 561, എം.ജി സര്‍വകലാശാലയില്‍ 696, കാലിക്കറ്റ് സര്‍വകലാശാലയില്‍ 728,  കണ്ണൂര്‍ സര്‍വകലാശാലയില്‍ 178 എന്നിങ്ങനെ അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനിടെ പുതിയ ഉത്തരവിന് രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. 
മുന്‍പ് പ്രീഡിഗ്രി അവസാനിപ്പിച്ചു പ്ലസ്ടു തുടങ്ങിയപ്പോള്‍ മാനേജ്‌മെന്റുകളില്‍ നിന്നു സീറ്റുകള്‍ കൈവശപ്പെടുത്തിയത് പോലെ മാനേജ്മന്റുകളെ വരുതിയില്‍ നിര്‍ത്തി തസ്തികകളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവെന്ന് സര്‍വകലാശാലകളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സര്‍ക്കാര്‍ കോളജുകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗസ്റ്റ് ലക്ചറര്‍മാരാണ്  ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഇപ്പോഴത്തെ ഉത്തരവ് അനുസരിച്ച്  സര്‍ക്കാര്‍  കോളജുകളിലും പുതിയ സ്ഥിരം നിയമനങ്ങള്‍  ഉണ്ടാകാനിടയില്ല. അതേ സമയം ഇതിനകം  അംഗീകാരം കിട്ടിയിട്ടുള്ള അധ്യാപകരെ സൂപ്പര്‍ ന്യൂമറി ആയി തുടരാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍  
സാങ്കേതിക കാരണങ്ങളാലോ മറ്റ് കാരണങ്ങളാലോ നിയമന അംഗീകാരം ലഭിക്കാത്തവരുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അധ്യാപകരുടെ കരാര്‍ നിയമനം യു.ജി.സി ക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍   കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍  ആന്‍ഡ് റിസര്‍ച്ചിന്റെ ഒരു പ്രധാന ശുപാര്‍ശയായിരുന്നു. ഒരു വശത്ത് ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുകയും മറുവശത്ത് അതിലെ ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവിലൂടെ ഉണ്ടാകുന്നതെന്ന് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ പറഞ്ഞു.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago