HOME
DETAILS
MAL
കാലവര്‍ഷം; നഗരം വെള്ളത്തിലായി
backup
June 04 2018 | 02:06 AM
തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ തലസ്ഥാന നഗരം വെള്ളത്തിലായി. ഇന്നലെ രാവിലെ ഒമ്പതിനും രണ്ടിനുമിടയ്ക്ക് നഗരത്തില്‍ രണ്ട് സെന്റിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മഴയില്‍ നഗരത്തിലെ പലറോഡുകളും വെള്ളത്തിലായത് യാത്രക്കാരെ ദുരിതത്തിലാക്കി. തമ്പാനൂര്‍, പാളയം, മുട്ടട, എസ്.എസ് കോവില്‍റോഡ് തുടങ്ങിയയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലായെങ്കിലും ഉച്ചയ്ക്ക്ശേഷം മഴ ശമിച്ചതോടെ വെള്ളം താഴ്ന്നു.
സംസ്ഥാനത്ത് എട്ടാം തീയതിവരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."