ബള്‍ക് മില്‍ക് കൂളര്‍ ഉദ്ഘാടനം ചെയ്തു
തൊട്ടില്‍പ്പാലം: മലബാര്‍ മേഖല ക്ഷീരോല്പാദക യൂനിയന്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന 'ക്ലീന്മില്ക്ക് ' പദ്ധതിയുടെ ഭാഗമായി കുണ്ടണ്ടുതോട് ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ 2,000 ലിറ്റര്‍ ശേഷിയുള്ള ബള്‍ക് മില്‍ക് കൂളള് സ്ഥാപിച്ചു. കൂളറിന്റെ ഉദ്ഘാടനം മലബാര്‍ മേഖലാ യൂനിയന്‍ ചെയര്മാന് കെ.എന്‍ സുരേന്ദ്രന് നിര്‍വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ മായപുല്ലാട്ട് അധ്യക്ഷയായി.
ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കുള്ള ഉപഹാര വിതരണം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ എം. ശോഭന നിര്‍വഹിച്ചു. മില്‍മ ഡയരക്ടര്‍മാരായ പി.പി കുഞ്ഞായിന്‍, അഡ്വ. പി. രാജേഷ്കുമാര്‍, ജോര്‍ജ്ജ് കുന്നമ്മല്‍, മുഹമ്മദ് നവാസ് ടി., നൈസി ജോസ്, ജോസഫ് കാഞ്ഞിരത്തിങ്കല്‍, സി.ആര് സുരേഷ്, പാലോറ കുമാരന്, മാത്യു പി.എം, വി.സി ജോസ്, സി.സി ജെയിംസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."