ഹജ്ജ് 2016: രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസുകള്‍
കിനാലൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഈ വര്‍ഷത്തെ ഹജ്ജിനു പോകുന്ന ജില്ലയിലെ ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠനക്ലാസ് താഴെ പറയുന്ന പ്രകാരം നടക്കും:
17ന് ഉച്ചയ്ക്ക് 1.30ന് കോഴിക്കോട്-എം.എസ്.എസ് ഓഡിറ്റോറിയം, 18നു രാവിലെ എട്ടിന്-പേരാമ്പ്ര, ജബലുന്നൂര്‍, 19നു രാവിലെ എട്ടിന്-ബേപ്പൂര്‍ 3എം ഓഡിറ്റോറിയം ഫറോക്ക് ചുങ്കം, 20നു രാവിലെ എട്ടിന്-ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലം: സമന്വയ ഓഡിറ്റോറിയം ഉള്ള്യേരി, ഉച്ചയ്ക്ക് 1.30ന്-എലത്തൂര്‍ ഉസ്മാന്‍ ബാഫഖി മദ്‌റസ പുതിയങ്ങാടി, 21നു രാവിലെ എട്ടിന്-കുറ്റ്യാടി മുസ്‌ലിം ഓര്‍ഫനേജ് അടുക്കത്ത്, ഉച്ചയ്ക്ക് 1.30ന്-നാദാപുരം എം.വൈ.എം ഓര്‍ഫനേജ്, 22ന് ഉച്ചയ്ക്കു രണ്ടിന്-വടകര ഷാദി മഹല്‍, 23നു രാവിലെ എട്ടിന്-തിരുവമ്പാടി വ്യാപാര ഭവന്‍ മുക്കം, 24നു രാവിലെ എട്ടിന്-കൊടുവള്ളി: മദ്‌റസത്തുല്‍ ഹുസൈനിയ്യ കോരങ്ങാട്, 26നു രാവിലെ എട്ടിന്-കുന്ദമംഗലം സെഞ്ച്വറി ഹാള്‍ പന്തീര്‍പാടം.
വെയ്റ്റിങ് ലിസ്റ്റില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചവരും ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനര്‍ ഷാനവാസ് കുറുമ്പൊയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."